സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു   

  സ്ക്കൂൾ ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും  പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട് .കൊറോണ കാലഘട്ടത്തിനു മുൻപ് ,പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് നടത്തിയ മൂന്നാർ, വണ്ടർല ട്രിപ്പുകൾ ആണ് ഏറ്റവും അവസാനമായി നടത്തിയ യാത്രകൾ . വിദ്യാർത്ഥികൾ അത് വളരെയധികം ആസ്വദിക്കുകയും ചെയ്തു . മൂന്നാറിലെ തേയില തോട്ടങ്ങളും തേയില ഫാക്ടറികളും അവിടത്തെ തൊഴിലാളികളെയും വ്യത്യസ്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി. അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി  നടത്തിയ വണ്ടർല, ഡ്രീം വേൾഡ് ട്രിപ്പുകളും ആസ്വാദ്യകരമായിരുന്നു. വർഷം മുഴുവനും പാഠ്യപഠ്യേതര രംഗത്തു കഠിനാധ്വാനം ചെയ്യുകയും സ്കൂളിൽ മികവ് പുലർത്തുകയും ചെയ്ത ശേഷം, വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത സ്കൂൾ യാത്ര സംഘടിപ്പിക്കാൻ ഞങ്ങൾക്ക് കഴിയാറുണ്ട്  .