ജൈവവൈവിധ്യ -ശുചിത്വ ക്ലബ്/പ്രവർത്തനങ്ങൾ
സ്കൂൾ പച്ചക്കറിത്തോട്ട നിർമാണം
കേരള കാർഷിക വികസന ക്ഷേമവകുപ്പ് പച്ചക്കറി വികസന പദ്ധതി2021-2022 ന്റെ ഭാഗമായി സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി തത്തമംഗലം കൃഷിഭവനുമായി സഹകരിച്ചു ജി.യു.പി.എസ് ചിറ്റൂരിൽ തുടങ്ങുകയുണ്ടായി. മുപ്പതു ഗ്രോ ബാഗുകളും, വെണ്ട, പയർ, ചീര, വിത്തുകളും. വഴുതിന,തക്കാളി, മുളക് എന്നി തൈകളുമാണ് ഈ പാദ്ധതിയുടെ വിദ്യാലയത്തിന് ലഭിച്ചത്.
സ്കൂൾ പച്ചക്കറിത്തോട്ട നിർമാണം പി ടി എ പ്രസിഡണ്ട് വി.ശിവദാസൻ ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി കൺവീനർ ശ്രീ. അബ്‌ദുൾഖനി അധ്യക്ഷ വഹിച്ചു. തത്തമംഗലം കൃഷിഭവൻ ഉദ്യോഗസ്ഥരും വിദ്യാലയത്തിലെ അധ്യാപകരും ഈ ഉദ്യമത്തിന് ആശംസ അറിയിച്ചു. വിദ്യാലയത്തിലെ സ്റ്റാഫ് സെക്രട്ടറിയായ അജിത്കുമാർ ഈ പരിപാടിക്ക് നന്ദി പറയുകയുണ്ടായി.