ജി.എച്ച്.എസ്. കരിപ്പൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindusopanam (സംവാദം | സംഭാവനകൾ) ('== '''കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് പി സി ഉദ്ഘാടനം'''==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് പി സി ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്(SPC UNIT) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് പി സി ഓഫീസ്റും ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.വലിയമല സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സ്കൂൾ എസ് പി സി സർട്ടിഫിക്കറ്റ് കൈമാറി.സ്കൂൾതല കമ്മ്യൂണിറ്റി ഓഫീസർമാരായ വി എസ് പുഷ്പരാജ്, ജാസ്മിൻകരീം എന്നിവർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വസന്തകുമാരി , വാർഡ് കൗൺസിലർ സംഗീതരാജേഷ്, വലിയമല എസ് ഐ ഉണ്ണിക്കൃഷ്ണൻ , പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, ശ്രീലത എസ്, ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി, ഷീജാബീഗം എന്നിവർ ആശംസ പറഞ്ഞു.