എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജനദിനം
അന്താരാഷ്ട്ര വയോജന ദിനം സെപ്റ്റംബര്‍ 30 ാം തീയതി വെള്ളിയാഴ്ച സമുചിതമായി ആചരിച്ചു.ഒക്ടോബര്‍ 1 ശനിയാഴ്ച അവധിയായതിനാലാണ് വെള്ളിയാഴ്ച ആചരിച്ചത്. 9.30 ന് അസംബ്ലിയില്‍ വച്ചാണ് ചടങ്ങു നടന്നത്. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാനറാബാങ്ക് ഓഫീസറുമായിരുന്ന ശ്രീ.പി.കെ സത്യപാലന്‍ അവര്‍കളെയാണ് ആദരിച്ചത്.അസംബ്ലിക്കുശേഷം ശ്രീ.സന്തോഷ് സാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് ശ്രീ.സത്യപാലന്‍ സംസാരിച്ചു.ഔദ്യോഗികമായി എത്ര തന്നെ ഉയര്‍ന്നാലും മനുഷ്യത്വമുള്ളവരായി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും പ്രഥമവും പ്രധാനവുമായ കാര്യം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.ജീവിതത്തില്‍ നാം പുലര്‍ത്തിപ്പോരേണ്ട മൂല്യങ്ങളെക്കുറിച്ചും പറയുകയുണ്ടായി.അനന്തരം ശ്രീ.സന്തോഷ് സാര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഡെപ്യൂട്ടി എച്ച്എം ശ്രീമതി ലിസി ടീച്ചര്‍ ഉപഹാരം സമര്‍പ്പിച്ചു.ശ്രീ.ബിബിന്‍ സാര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.മകനായ ശ്രീ.പ്രദീപിനൊപ്പം അദ്ദേഹം ഈ ചടങ്ങില്‍ എത്തിയത് തികച്ചും മാതൃകാപരമായി.