ഓർത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ്/ കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38057 (സംവാദം | സംഭാവനകൾ) ('&എം.ഡി സ്കൂൾസ് മാനേജ്മെൻറിനുകീഴിൽ പ്രവർത്തിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

&എം.ഡി സ്കൂൾസ് മാനേജ്മെൻറിനുകീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രസിദ്ധമായ സ്കൂളാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്നതും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ വിദ്യാലയമാണിത്.

പരിശുദ്ധ ബേസലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ അനുമതിയോടെ തുമ്പമൺ ഭദ്രാസനാധിപനാധിപനായിരുന്ന പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി(പുത്തൻകാവിൽ കൊച്ചു തിരുമേനി)1931 ൽ സ്കൂൾ ആരംഭിച്ചു.പത്തനംതി‍‍ട്ടയിലെ സാധാരണക്കാർക്ക് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഇത്.സ്കൂൾ തുടങ്ങിയ സമയത്തു പത്തനംതി‍‍ട്ടയിലെ വിദ്യാഭ്യാസ സാധ്യതകൾ പരിമിതങ്ങമായിരുന്നു. സ്കൂളിന്റെ നിർമാണത്തിൽ പ്രഗൽഭരായ പൗരപ്രമുഖരും സഹകരിച്ചു. ഒരു ചെറിയ ഷെഡിൽ അൻപത്തിയെട്ട് വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചു അക്കാലത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മിസ്റ്റർ ചാറ്റ് ഫീൽഡ് അംഗീകാരം നൽകാൻ തയ്യാറായില്ല.വിദ്യാർത്ഥികളെ ഭവനത്തിലേക്കു മടക്കി അയക്കാൻ നിർദേശിച്ചു.എന്നാൽ ഈ നിർദേശം അനുസരിക്കാൻ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി തയ്യാറായില്ല.തിരുമേനി മൂന്നാറിൽ ചെന്നു ഡയറക്ടർ ചാറ്റ് ഫീൽഡിനെ കണ്ടു.തുടർന്നു രണ്ടു സഭാ പ്രതിനിധികളോടൊപ്പം തിരുവനന്തപുരത്തു പോയി തിരുമേനി രാജ്ഞി ലക്ഷ്മിഭായ് തമ്പുരാ‍ട്ടിയെ കണ്ടു.ഈ കൂടിക്കാഴ്ചയുടെ ഫലമായി സ്കൂളിന് പ്രവരത്തനാനുമതി ലഭിച്ചു.പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി സ്കൂളിന്റെ പ്രവരത്തനത്തിൽ അതീവ താൽപര്യം കാണിച്ചു.പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ ദീർഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും താത്പര്യത്തിന്റെയും ഫലമാണ് ഈ സ്കൂൾ.1952-ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിച്ചപ്പോൾ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കു സ്കൂൾ മാറ്റി സ്ഥാപിച്ചു. 1998 -ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. പ്രശസ്തരും പ്രഗൽഭരുമായ അനേകം പ്രധാനാധ്യാപകരും അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചുണ്ട്.പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.കെ.ജി.ചെറിയാൻ സാർ ആയിരുന്നു.മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധിപനാധിപനായിരുന്ന പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി ഈ സ്കൂളിലെ ശാസ്ത്രാധ്യാപകനായരുന്നു.സഭാകവി സി.പി ചാണ്ടി, കുര്യാക്കോസ് മാർ ക്ലിമീസ് തിരുമേനി എന്നിവർ സ്കൂളിലെ അധ്യാപകർ ആയിരുന്നു. 1956ൽ സ്കൂളിന്റെ സിൽവർ ജൂബിലിയും ,1983 ൽകനകജൂബിലിയും,1990ൽവജ്രജൂബിലിയും,2000ൽ സപ്തതിയും സാഘോഷം കൊണ്ടാടി.കനകജൂബിലി സ്മാരകമായി പീലക്സീനോസ് മെമ്മോറിയൽ ബോർ‍ഡിംഗ് ഹോം തു‍‍ടങ്ങി.വജ്രജൂബിലി സ്മാരകമായി ഒരു ഓപ്പൺ എയർ ആഡിറ്റോറിയം നിർമിച്ചു.സപ്തതിസ്മാരകമായി പുതിയ കെട്ടിട സമുച്ചയം പണിതു.നവതി നിറവിൽ ഇൻഡോർ സ്റ്റേ‍ഡിയവും നിർമിച്ചു.പഠന മികവ് കാണിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.പത്തനംതി‍‍ട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ധാരാളം വിദ്യാർത്ഥികൾക്ക് ഈ സരസ്വതി ക്ഷേത്രം പ്രയോജനപ്രദമാകുന്നു. ശ്രീമതി .ജസ്സി വർഗീസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പലായും ശ്രീ.മാത്യു .എം.ഡാനിയേൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.നിലവിൽ ഹൈസ്കൂൾ തലത്തിൽ പതിനാറു ‍ഡിവിഷനുകളിലായി 552 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.ഹൈസ്കൂൾ തലത്തിൽ 23 അധ്യാപകരും 4അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.ഹയർ സെക്കണ്ടറി തലത്തിൽ സയൻസ്,കൊമേഴ്സ് , ഹ്യൂമാനിറ്റിസ് ബാച്ചുകളാണിള്ളത്.പതിനാലു ബാച്ചുകളിലായി 750വിദ്യാർത്ഥികളും 25 അധ്യാപകരും ഉണ്ട്.