കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാരംഗം
കർണകയമ്മൻ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ വളരെക്കാലമായി ഭംഗിയായി നടന്നു വരുന്നു. മുൻ അധ്യാപകർ നല്കിയ അനുഭവപാഠങ്ങളിലൂടെ വിദ്യാർഥി കളുടെ സർഗവാസനകളെ പോഷിപ്പിക്കുന്നതിനുതകുന്നപ്രവർ ത്തനങ്ങൾ ചെയ്യുന്നു .
ആശ ,ഷിനി ,സോണി ,അമ്പിളി എന്നീ അദ്ധ്യാപരുടെ കൂട്ടായ്മയിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഈ വർഷം ഏകോപിപ്പിക്കുന്നത് സോണി ടീച്ചർ ആണ് .
പാലക്കാട് സബ് ജില്ല ,ജില്ല മൽസരങ്ങളിലും സംസ്ഥാന മൽസരങ്ങളിലും അഭിമാനകരമായ നേട്ടം നമ്മുടെ സ്കൂൾ നേടിയിട്ടുണ്ട് ।
വിദ്യാരംഗം കലാസാഹിത്യ വേദി 2021-22
ജൂൺ 19 വയനദിനത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്കു തുടക്കം കുറിച്ചു.
വിദ്യാലത്തെ കുറിച്ചു സീതടീച്ചറുടെ വരികൾഎന്റെ വിദ്യാലയം
നിളായനംഭാഗമായി നിളയുടെ പൈതൃക സ്ഥലങ്ങൾ കോർത്തിണക്കി ജയന്മാഷ് രചിച്ച കവിത പാദമുദ്രകൾ