എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം 2016 - 17

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ഘാടനം

വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഉദ്ഘാടനം 2016 ജൂലായ്26ാം തീയതി ചൊവ്വാഴ്ച്ച 10.30 നു് ശ്രീ ധര്‍മ്മ പരിപാലന യോഗം കല്യാണമണ്ഡപത്തില്‍ വച്ച് നടന്നു. ശ്രീ.എം.എന്‍.സന്തോഷ് സാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ.സത്കല വിജയന്‍ , പി.റ്റി.ഏ പ്രസിഡന്റ് ശ്രീ.സി.ജി.സുധീര്‍,ഡെപ്യൂട്ടി എച്ച്.എം ശ്രീമതി.ടി.കെ.ലിസി ടീച്ചര്‍ ,ശ്രീ.ഭാസി സാര്‍,ശ്രീ.ബിബിന്‍ സാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ഗുരു സ്മരണയ്ക്കു ശേഷം വിദ്യാരംഗം കണ്‍വീനര്‍ ജയദേവന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് ശ്രീ.സന്തോഷ് സാര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.അതിനു ശേഷം ചിത്രകലാ അദ്ധ്യാപകനും ,നാടന്‍ പാട്ടു കലാകാരനുമായ ശ്രീ.സത്കലാ വിജയന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. കലകള്‍ പോഷിപ്പിക്കുവാനുള്ല അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും പറഞ്ഞു. തുടര്‍ന്നു് ശ്രീ.സി.ജി.സുധീറും ശ്രീമതി.ലിസി ടീച്ചറും ആശംസകള്‍ അര്‍പ്പിച്ചു.ഏഴാം ക്ലാസിലെ സഞ്ജയ് കൃഷ്ണ ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ "പക" എന്ന കവിത ചൊല്ലി. നവനീതും കൂട്ടരും നാടന്‍പാട്ട് ആലപിച്ചു.അതിനു ശേഷം ശ്രീ.ഭാസി സാറും ബിബിന്‍ സാറും ആശംസകള്‍ നേര്‍ന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കണ്‍വീനര്‍ ഗോകുല്‍ കൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.. തുടര്‍ന്നു് ശ്രീ.സത്കലാ വിജയന്‍ "വരയും നാട്ടുമൊഴിയും" എന്ന പരിപാടി സ്വരാക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ നാടന്‍ പാട്ട് പാടിക്കൊണ്ട് ആരംഭിച്ചു.വരകളിലൂടെയും ,താളനിബദ്ധമായ നാടന്‍പാട്ടാലാപനത്തിലൂടെയും,ചോദ്യോത്തരഗാനങ്ങളിലൂടെയും സദസ്സിനെ പിടിച്ചിരുത്തുവാന്‍ പോന്നതായിരുന്നു അദ്ദേഹത്തിന്റെ അനന്യ സാധാരണമായ അവതരണം.കുട്ടികളെ വശത്താക്കാനുള്ള 'മാന്ത്രികവിദ്യ 'അനുഭവവേദ്യമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ പരിപാടി 12.30 നു് അവസാനിച്ചു.ഈ വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം തികച്ചും വ്യത്യസ്തത പുലര്‍ത്തി. ഗാല ടീച്ചര്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹം ക്ഷണനേരം കൊണ്ടു ചാര്‍ട്ടില്‍ വരച്ച ചിത്രങ്ങള്‍ ശ്രീ,സന്തോഷ് സാറിനും ശ്രീമതി.ലിസി ടീച്ചര്‍ക്കും ,വിദ്യാരംഗം കണ്‍വീനര്‍മാരായ ശ്രീ.പ്രിന്‍സ് സാറിനും ശ്രീമതി.ഗാല ടീച്ചര്‍ക്കും നല്‍കുകയുണ്ടായി.

കീ ബോര്‍ഡ് ക്ലാസിന്റെഉദ്ഘാടനം

കീബോർഡ് ക്ലാസ്സ് ഉദ്ഘാടനം സംഗീത ലോകത്തെ ചക്രവർത്തി, ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ എം.കെ അർജ്ജുനൻ മാസ്റ്ററാണ് നിർവ്വഹിച്ചത്.

ചിത്രങ്ങള്‍

കീബോർഡ് പരിശീലനത്തിന്റെ ദൃശ്യങ്ങള്‍

Robed woman, seated, with sword on her lap
കീബോർഡ് പരിശീലനം ശ്രീ എം.കെ അർജ്ജുനൻ ഉദ്ഘാടനം ചെയ്യുന്നു
Robed woman, standing, holding a sword
അര്‍ജുനന്‍ മാഷും ടീച്ചര്‍മാരും
Monument of robed woman, standing, holding a crown in one hand and a partly sheathed sword in another
അര്‍ജുനന്‍ മാഷ് കുട്ടികളോടൊത്ത്