ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19607 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1925 ആരംഭിച്ച സ്കൂൾ 1938 എടക്കടപ്പുറത്തുനിന്ന്  തെക്കുമാറി പുതിയാലകത്ത് ബാവ എന്നയാളുടെ വാടകക്കെട്ടിടത്തിലാണ് നടത്തിയിരുന്നത്. അഞ്ചാം തരം വരെ ആയിരുന്നു അന്ന് ക്ലാസുകൾ.1942 കാലവർഷക്കെടുതിയിൽ സ്കൂൾ നിലംപൊത്തി. പിന്നീട് സ്കൂൾ നടത്തിയത് താണിച്ചിന്റെപുരക്കൽ  പൗർകുട്ടിയെന്ന ആളുടെ  ഓടുമേഞ്ഞ പീടിക കെട്ടിട ത്തിൽ ആയിരുന്നു.

1964 ൽ കണ്ണൂക്കാരന്റെ പുരയ്ക്കൽ മുഹമ്മദ് കുട്ടി ഹാജി എന്ന വ്യക്തി 25 സെന്റ് സ്ഥലം സ്കൂളിനായി സംഭാവന നൽകി. ഇവിടെ താനൂർ ബ്ലോക്കിന്റെ സാമ്പത്തിക സഹായത്തോടെ ഇന്ന് കാണുന്ന നാലു മുറി ഓടിട്ട കെട്ടിടം പണിതു.പിന്നീട് 1997 ൽ പുതുതായി വാങ്ങിയ 6 ¹/² സെന്റ് സ്ഥലത്ത്  ഡി പി ഇ പി യുടെ  സാമ്പത്തികസഹായത്തോടെ 2 ക്ലാസ് മുറി പണിതു. 1999 -2000 അധ്യായന വർഷത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വക 3 ക്ലാസ് മുറികളും. 2008 -2009 അധ്യായന വർഷത്തിൽ സുനാമി ഫണ്ട് ഉൾപ്പെടുത്തി2 ക്ലാസ് മുറികൾ പണിതു. എസ് എസ് എ യുടെ സാമ്പത്തിക സഹായത്തിൽ തെക്കുഭാഗത്തെ കെട്ടിടത്തിനു മുകളിൽ 2 ക്ലാസ് മുറി പണിതു.