(കൂടുതൽ അറിയാൻ)
ഓച്ചിറയുടെ ഹൃദയഭാഗത്തു നൂറ്റാണ്ടിന്റെ (108) തലയെടുപ്പോടെ ഹൈടെക് തലത്തിലേക്ക് ഉയർന്ന ഈ സ്കൂൾ 1914 ലാണ് സ്ഥാപിച്ചത്. വലിയത് വീട്ടിലെ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയ മുത്തശ്ശി വലിയകുളങ്ങര ഓണാട്ടു ഇല്ലത്തെ ഈ ശ്രീധരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് അദ്ദേഹം സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ ഒറ്റ ഹാൾ കെട്ടിടത്തിൽ സ്ക്രീൻ വെച്ച് ക്ലാസുകൾ തിരിച്ചു പഠനം തുടർന്ന ഇപ്പോൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി പുതിയ സ്കൂൾ കെട്ടിടം രണ്ടു നിലകളായി പ്രവർത്തിക്കുന്നു.