ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]

കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു .ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു .കായംകുളത്ത് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതുമായ പല രാഷ്ട്രീയ സാമൂഹിക നായകന്മാരും ഈ സ്‌കൂളിലെ പൂർവ വിദ്യാർത്‌ഥികളാണ് .ഇവിടെനിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടി സമൂഹത്തിൻറെ വിവിധമേഖലകളിൽ പ്രവർത്തിച്ച് ലോകപ്രശസ്തരായവരും ഈ കൂട്ടത്തിലുണ്ടു് .പ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ ,മന്ത്രിമാരായിരുന്ന ജനാബ് .പി.കെ .കുഞ്ഞുസാഹിബ് ,തച്ചടി പ്രഭാകരൻ ,സുശീലാഗോപാലൻ, വിപ്ലവനേതാവ് പുതുപ്പള്ളി രാഘവൻ ,സാഹിത്യകാരൻ എസ് .ഗുപ്തൻ നായർ ,അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ റ്റി .പി.ശ്രീനിവാസൻ ,ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ .കെ.എം .ചെറിയാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .കായംകുളം പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളാണിത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം