എ.എം.യു.പി.സ്കൂൾ അയ്യായ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1962 ൽ ആർ ശങ്കറിന്റെ ഭരണകാലത്ത് എൽ പി സ്കൂൾ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും യു പി വിഭാഗത്തിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു. അങ്ങിനെ ഒന്നര കിലോമീറ്റർ അകലെ അയ്യായ കുന്നിന് മുകളിൽ കെട്ടിടം പണിയുകയും യു പി വിഭാഗം അവിടെ പ്രവർത്തനം തുടങ്ങുകയും ചെയ്തു. എൽ പി യുടെയും , യു പി യുടെയും കെട്ടിടങ്ങൾ രണ്ട് സ്ഥലത്തായെങ്കിലും വർഷങ്ങളോളം രണ്ട് സ്കൂളിന്റെയും റിക്കാർഡുകൾ ഒന്നു തന്നെയായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം എൽ പി സ്കൂളിൻ പോയി ഒപ്പിടുവിച്ച് കൊണ്ടു വന്നിരുന്നത് 26 വർഷം സ്കൂളിലെ പ്യൂൺ ആയിരുന്ന സൈദലവി തങ്ങളായിരുന്നു.

1990 ലാണ് സ്കൂളിന്റെ മാനേജ്മെന്റ് കുട്ടിരായു ഹാജിയിൽ നിന്നും മകനും ഇപ്പോഴത്തെ മാനേജരായ അബ്ദുൾ ഷാഹിദ് സി പി യുടെ പിതാവുമായ സി പി അലവികുട്ടി ഹാജിയുടെ പേരിലേക്ക് മാറ്റിയത് . അദ്ദേഹത്തിന്റെയും , യു പി വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററുമായിരുന്ന കെ പി നാരായണൻ മാസ്റ്ററടെയും ശ്രമഫലമായി 1992 ൽ യു പി വിഭാഗം എൽ പി യിൽ നിന്നും വേർപ്പെടുത്തി ഉത്തരവായി . 1991 ൽ സ്കൂളിന്റെ സ്ഥാപകനായ കുട്ടിരായു ഹാജി മരണപ്പെട്ടു.

അയ്യായ കുന്നിലെ ഇന്നത്തെ ഓഫീസ് നിലനിൽക്കുന്ന കെട്ടിടത്തിലാണ് യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് സ്കൂൾ തുടങ്ങിയതിനുശേഷമുള്ള ആദ്യവർഷങ്ങളിൽ 400 ഓളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത് . ഇന്നിപ്പോൾ 5,6,7 ക്ലാസ്സുകളിലായി 1391 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം