ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, അരീക്കോട് ഉപജില്ലയിലെ ചുണ്ടത്തുപൊയിൽ എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചുണ്ടത്തുപൊയിൽ.

വാത്തോലിൽ കുടുംബം സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 1966-ൽ എൽ. പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 28-8-1974-ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഈ സ്ഥാപനത്തിന്റെ ഉയർച്ചയിൽ ആദ്യകാല പി.ടി.എ പ്രസിഡന്റ് ആയിരുന്ന ശ്രീ. വി.വി. തോമസ് വാത്തോലിനോട് ഈ സ്ഥാപനം എന്നും കടപ്പെട്ടിരിക്കുന്നു. സ്കൂൾ റോഡിനുവേണ്ടി പുഞ്ചപ്പാടവും, സ്ഥലവും സൗജന്യമായി വിട്ടുതന്ന വാത്തോലിൽ കുടുംബക്കാരെയും, പാറെ കോങ്ങാട് ജോസഫ്, പൂവ്വത്തിങ്കൽ ജോസഫ്, പാലിയത്ത് ഐപ്പ് എന്നിവരേയും നന്ദിയോടെ സ്മരിക്കുന്നു.