ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

ജൂൺ 28 ന് ഈ വർഷത്തെ  ഹിന്ദി ക്ലബ്ബ് ശകുന്തള ടീച്ചർ കൺവിനർ എന്ന നിലയിൽ രൂപീകരിച്ചു . 8,9,10 ക്ലസ്സുകളിൽനിന്നു ഏകദേശം 95 കുട്ടികളെ അംഗങ്ങളാക്കുകയും ചെയ്തു. ഹൈ സ്കൂൾ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം  ചെയ്യുകയും  ചെയ്തു.

ജൂലൈ 31 പ്രേമചന്ദ് ദിനത്തിനോടാനുബന്ധിച്ച "പ്രേമചന്ദ് അമർ സാഹിത്യകാർ '-വിഷയത്തിൽ ഉപന്യസമത്സരം  നടത്തി

ഹിന്ദി വരാഘോഷത്തിന്റെ  ഭാഗമായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

ഹിന്ദി വാരാഘോഷം (14-സെപ്റ്റംബർ 2021)         

മത്സര   ഇനങ്ങൾ   

1)വായന മത്സരം

2)കവിതാലാപനം

3)പ്രസംഗ മത്സരം

4)കഥ അവതരണം

5)പോസ്റ്റർ രചന മത്സരം

സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് "ആസാദി എക് അമൃത്  മഹോത്തസവ് ഹൈ ' വിഷയത്തിൽ  പോസ്റ്റർ രചന  മത്സരം നടന്നു

സുരീലി ഹിന്ദിയുടെ ഭാഗമായി കുട്ടികൾക്ക് ഹിന്ദിയിലുള്ള അഭിരുചി യും മികവും  വർദ്ദിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ  നടന്നു  വരുന്നു.

ഗണിത ക്ലബ്ബ്

202l-22 വർഷത്തിൽ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ചുറ്റളവും പരപ്പളവും' എന്ന വിഷയത്തെ ആധാരമാക്കി ആശയാവതരണം നടത്തി. അനശ്വര.കെ. 8 J, അസിൻ തെരേസ കിൻസ് 9 c ,അമൽദേവ് പി.വി. 9 E    എന്നിവർ പങ്കെടുത്തു. മികച്ച അവതരണമായി തെരഞ്ഞെടുക്കപ്പെട്ടത് അമൽദേവ്.പി.വി.യുടേതാണ്. ഓൺലൈനായി സംഘടിപ്പിച്ച അവതരണം 2021 സപ്തംബർ 9 നാണ് നടത്തിയത്.

JRC

June 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് JRC അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു.ഗാന്ധി ജയന്തി ദിനാചരണം- JRC അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി.

സംസ്ഥാനത്തിലുടനീളം ഓൺലൈൻ ആയി നടത്തിയ യോഗ പരിശീലനത്തിൽ നമ്മുടെ സ്ക്കൂളിലെ JRC അംഗങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.