ചേനിയേരി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16314 (സംവാദം | സംഭാവനകൾ) (ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ പെട്ട ഈ വിദ്യാലയം 1925 ൽ കുറുവങ്ങാട്ടെ ചനിയേരി ഹസ്സൻ മുസ്ല്യാർ ഓത്തു പുര എന്ന പേരിൽ ആരംഭിച്ചതാണ്.

ചരിത്രം

വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്‌ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .കെ ഹസ്സൻ മുസ്ല്യാർ എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും . തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത് അഭിമാനമാണ്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര്
1 ഹസ്സൻ മുസ്ല്യാർ
2 ടി.കെ.മമ്മൂട്ടി
3 പി.അബ്ബാസ്
4 നാരായണൻ നായർ.സി
5 കെ.കെ.കൃഷ്ണൻ
6 ഇന്ദിര.സി
7 എൻ.എം.നാരായണൻ
8 സി.പ്രഭ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി ടൗണിൽ നിന്നും ഉള്ളിയേരി റോഡിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പ് കഴിഞ്ഞ് ഹൈവെയുടെ ഇടത് വശം 2 .500 കി മി

ഉളളിയേരി - കൊയിലാണ്ടി റോഡിൽ മാവിൻചുവട് ബസ് സ്റ്റോപ്പ് കഴിഞ്ഞ് ഹൈവെയിൽ വലതു വശം


{{#multimaps:11.443194,75.714738|zoom=17}}


"https://schoolwiki.in/index.php?title=ചേനിയേരി_എം_എൽ_പി_എസ്&oldid=1280020" എന്ന താളിൽനിന്ന് ശേഖരിച്ചത്