വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ചരിത്രം
ചരിത്രം
മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ വിദ്യാഭ്യാസത്തിന് ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന മർഹും കെ.കെ. സ്. തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം ഒന്നാം തിയ്യതി വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു .