ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സാങ്കേതിക വിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെ‍ടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ഹൈടെക് പദ്ധതികളിലൂടെ നമ്മുടെ സ്കൂളിലും നടപ്പിലാക്കി.പി ടി എ പ്രസിഡന്റ് ചെയർമാനും, എച്ച് എം കൺവീനറും, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിന്റ് കൺവീനറും ,എസ് ഐ റ്റി സി സാങ്കേതിക ഉപദേഷ്ടാവും, കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ലീഡറും ആണ്.

സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണ്യങ്ങൾ പരിചയപ്പെടുത്തുന്നതിന് അവസരം നൽകി ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനായി ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം,റോബോട്ടിക്സ്,ഇലക്ട്രോണിക്സ്,ഹാർഡ് വെയ‍ർ,മലയാളം കമ്പ്യൂട്ടിംഗ് ,ഡി റ്റി പി ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ആകെ ഏഴ് മൊഡ്യൂളുകളിലായി 25 ആഴ്ചകളിലൂടെയാണ് പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്.

42 കുട്ടികളുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു



ഡിജിറ്റൽ മാഗസിൻ: ജ്വാല