ജി എം എൽ പി സ്ക്കൂൾ നരിക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13523 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.2004ൽ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നൽകിയ സ്ഥലത്ത് SSA യുടെ സഹായത്താൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമ്മിക്കുകയുണ്ടായി.2006-07 വർഷത്തിൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്..SSA യുടെ സഹായത്താൽ സ്കൂൾ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയിൽ എന്നിവ നിർമ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങൾ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ൽ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: കല്യാശ്ശേരി എം എൽ എ ശ്രീ.ടി.വി.രാജേഷ് അവർകളുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേർന്ന് നിർമ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂൾമുറ്റം ഇന്റർലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.അത്യാധുനിക സൗകര്യങ്ങളുള്ള ക്ലസ്സ് റൂമുകളും ലാപ്‌ടോപ് ,പ്രൊജക്ടർ സംവിധാനങ്ങളും സ്കൂളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം