ഗവ.ഹയർ സെക്കന്ററി സ്കൂൾ അങ്ങാടിക്കൽ തെക്ക്/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssangadicalsouth (സംവാദം | സംഭാവനകൾ)

സ്കൂൾ ലൈബ്രറി വിദ്യാർത്ഥികൾക്ക്  വായനയിലൂടെ വിജ്ഞാനം വർദ്ധിപ്പിക്കുവാനും, സർഗാത്മക കഴിവുകൾ പോഷിപ്പിക്കുവാനും  നല്ല വ്യക്തിത്വം വാർത്തെടുക്കാനുമുതകുന്ന നിരവധി പുസ്തകങ്ങളടങ്ങിയ നല്ല പുസ്തകശേഖരമാണ് ഈ സ്കൂളിലെ ലൈബ്രറിയിലുള്ളത്. വിജ്ഞാനം, നോവൽ, കഥ, നാടകം, കവിത, ജീവചരിത്രം, ആത്മകഥ, പഠനം, ബാലസാഹിത്യം, സഞ്ചാരസാഹിത്യം,  റഫറൻസ് എന്നിങ്ങനെ വിവിധമേഖലകളിലായി 6644 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾ  പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം വായനക്കുറിപ്പും തയ്യാറാക്കുന്നു. അദ്ധ്യാപകരുൾപ്പെടുന്ന സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും  പ്രത്യേകം വിതരണ രജിസ്റ്ററുണ്ട്. വിവിധ പ്രസാധകരുടെ മികച്ച പുതിയ പുസ്തകങ്ങളും ഇപ്പോൾ സ്റ്റോക്കുണ്ട്.