തന്നട ഈസ്റ്റ് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thannada east lpschool (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭക്ഷണ ദാരിദ്ര്യം, വസ്ത്ര ദാരിദ്ര്യം, ഇതൊക്കെ ഒത്തു ചേർന്ന തന്നട ഗ്രാമത്തിൽ കാശു കൊണ്ട് ഒന്നും ചെയ്യുവാനില്ലാത്ത സ്ഥിതിക്ക് കുട്ടികൾക്കു വേണ്ടി ഒരു എഴുത്തു പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചു.അങ്ങനെ വിദ്യാധനം സർവധനാൽ പ്രധാനം എന്ന ആശയത്തിലൂന്നി തന്നട ഗ്രാമത്തിൽ ശ്രീ.രാമർ ഗുരു എന്ന പണ്ഡിതൻെറ പുത്രൻ കോരൻ മാസ്റററും സഹധർമ്മിണിയും കൂടി 1915 ൽ കാട്ടിലെ സ്കൂൾ എന്ന പേരിൽ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ ഇത് 1 മുതൽ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂൾ ഇൻസ്പെക്ഷൻ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.ഒന്നാം ക്ളാസ്സിൽ ഒരു തൊണ്ട്, അളവു തൂക്കാൻ ഒരു ചെറിയ കയർ , തൊണ്ട് നിറയെ പൂഴി, എഴുത്താണി , ഓല എന്നിവയായിരുന്നു പഠനോപകരണങ്ങൾ. ഇന്ന് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിക്കുന്നു. ഇവിടുന്ന് പഠിച്ച വിദ്യാർത്ഥികളിൽ കുറേ പേർ ലോകത്തിൻെറ നാനാഭാഗത്തും പ്രശസ്തിയും, പ്രസിദ്ധിയും നേടി ഈ വിദ്യാലയത്തിൻെറ അഭിമാനം കാത്തു സൂക്ഷിക്കുന്നു.