സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി താലൂക്കിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് പെരുംതോടി.അക്ഷരാർത്ഥത്തിൽ തന്നെ നാലു ഭാഗവും മലനിരകൾ കാവൽ നിൽക്കുന്ന താഴ്വാരം. പഴശ്ശി തമ്പുരാന്റെ വീരകഥകളുമായി ബന്ധമുള്ള വീരയോദ്ധാക്കളായ കുറിച്യർ വളരെക്കാലം മുൻപുതന്നെ താമസിച്ചിരുന്നു.ഇവർക്ക് പുറമെ സമീപപ്രേദേശങ്ങളിൽ നിന്ന് പുനം കൃഷി ചെയ്യാൻ വന്ന തീയ്യ സമുദായക്കാർ, മധ്യ തിരുവിതാംകൂറിൽ നിന്നും വന്ന ക്രിസ്ത്യാനികൾ, ഈഴവർ,കച്ചവടത്തിന് വന്ന മുസ്ലിമുകൾ അങ്ങനെ ഈ നാട് കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയാണ്. ഒപ്പം മത സൗഹാർദ്ദത്തിന്റെയും................ അങ്ങനെ ഇവിടെ എത്തപ്പെട്ട രക്ഷിതാക്കളുടെ തീവ്രമായ അഭിലാഷമായിരുന്നു തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം. ഇതിനൊരു പരിഹാരമായി ആരംഭിച്ച ശങ്കരൻ മാസ്റ്ററുടെ ആശാൻ കളരിയാണ് പിന്നീട് ഏകാദ്ധ്യാപക വിദ്യാലയമാവുകയും ചെയ്തു.കുടിയേറ്റക്കാരുടെ ഒടുങ്ങാത്ത ജ്ജാന തൃഷ്ണയും കർമ്മോൽസുകതയും കൊണ്ട് 1950 - ൽ സർക്കാർ അംഗീകരിക്കുകയും 1956 - ൽ അപ്പർ പ്രൈമറി സ്കൂളായും വേക്കളം എയ്ഡഡ് സ്കൂൾ ഉയർത്തപ്പെട്ടു . തുടർന്ന് ശ്രീ ജനാർദ്ദനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി നിയമിതനായി.ഈ കാലഘട്ടത്തിൽ ശ്രീ കെ എം ഗോവിന്ദൻ കുട്ടി നായരായിരുന്നു സ്കൂളിന്റെ മാനേജർ.അദ്ദേഹത്തിന്റെ കാലശേഷം മകളായ ശ്രീമതി ഇ .സീമയായിരുന്നു സ്കൂളിന്റെ മാനേജർ. ജനാർദ്ദനൻ മാസ്റ്ററെ കൂടാതെ ശ്രീ തോമസ് മാസ്റ്റർ ,പി ജെ ചെറിയാൻ മാസ്റ്റർ ശ്രീമതി കെ മാലതി ടീച്ചർ ,ശ്രീ ഇ കമലാക്ഷി ടീച്ചർ ശ്രീമതി മേരി ടീച്ചർ എന്നിവകണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇരിട്ടി ഉപജില്ലയിൽ പാഠ്യ -പഠ്യേതര വിഷയങ്ങളിൽ വളരെ മുൻപിൽ നിൽക്കുന്നതാണ് ഈ വിദ്യാലയം.

വേക്കളം യു.പി.എസ്
വിലാസം
പെരുംതോടി

നിടുംപൊയിൽ
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04902448500
ഇമെയിൽvekkalamaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14881 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയചന്ദ്രൻ കെ
അവസാനം തിരുത്തിയത്
13-01-2022Jeejokantony


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 
കതിർ അവാർഡ്
 
ആറളം ഫാം ക്യാമ്പ്
 
കായികമേള
 
ഓണാഘോഷം
 
പച്ചക്കറി വിളവെടുപ്പ്
 
ഇലക്ഷൻ

computer lab

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=വേക്കളം_യു.പി.എസ്&oldid=1272008" എന്ന താളിൽനിന്ന് ശേഖരിച്ചത്