എസ് എൻ എം യു പി എസ് മുതുകുളം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lekshmi v (സംവാദം | സംഭാവനകൾ) ('രൂപീകരണം :-                  ജൂലൈ 21 ചാന്ദ്രദിനത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രൂപീകരണം :-

                 ജൂലൈ 21 ചാന്ദ്രദിനത്തിന് സയൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നു.

പ്രവർത്തനങ്ങൾ :-

                 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടന്നു. ആഗസ്റ്റ് 17 കർഷക ദിനത്തോടനുബന്ധിച്ച് അവരവരുടെ വീടിനടുത്തുള്ള കർഷകരെ ആദരിക്കാൻ നിർദ്ദേശം നൽകി. സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം ( ഓൺലൈൻ ), പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച്,കുട്ടികൾ ഏതെങ്കിലും ഒരു പക്ഷിയെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാൻ നിർദ്ദേശം നൽകി. ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് ഊർജ്ജസംരക്ഷണ ബോധവത്ക്കരണ പരിപാടി നടത്തി. ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട സയൻസ് പ്രോജക്ട്,  ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ ലഘുപരീക്ഷണം എന്നീ പ്രവർത്തനങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു. ജീവചരിത്രക്കുറിപ്പിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ആറാം ക്ലാസിലെ ദേവനാരായണന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.