വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18708 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ പഞ്ചായത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ലാണ് ഇത് സ്ഥാപിതമായത്.മണ്ണേങ്ങൽ കണ്ണംതൊടി യൂസഫ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ അകാലമായ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം ഭാര്യയായ എം.കെ.സൈനബ ഏറ്റെടുത്തു. 55 കുട്ടിളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം വിദ്യാർത്ഥികളുമായി ഉണ്ട്. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ്.

1981-ൽ മണ്ണേങ്ങൽ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഭാര്യ പാത്തുമ്മയും അവരുടെ നിര്യാണത്തോടെ മകൾ ഫാത്തിമ സുഹ്‌റയും നേതൃസ്ഥാനം ഏറ്റെടുത്തു. 2015-ൽ ഇപ്പോഴത്തെ മാനേജർ എം.ഇ .മുഹമ്മദ് സ്ഥാനം ഏൽക്കുകയും വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു .

ശ്രീ. അബ്ദുൽ അസീസ് . എൻ സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ. കൂടാതെ നാല് സഹാധ്യാപകർ ,ഒരു അറബിക് അദ്ധ്യാപികൻ, രണ്ട് പ്രീ-പ്രൈമറി അധ്യാപികമാർ, ഒരു ഹെൽപ്പർ എന്നിങ്ങനെ 9 പേർ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു .

എൽ.എസ്.എസ് ,പഞ്ചായത്ത് കലാ-കായിക മത്സരങ്ങൾ ,സബ്ജില്ലാ തല മത്സരങ്ങൾ എന്നിവയിൽ സ്‌കൂൾ ഉന്നത നിലവാരം പുലർത്തുന്നു. ശക്തമായ പി.ടി.എ, എം.ടി.എ, എസ്.എസ്.ജി എന്നിവരുടെ സഹകരണത്തോടെ ഉന്നതമായ നേട്ടം കൈ വരിച്ച സ്കൂൾ അതിന്റെ നാല്പതാം പിറന്നാൾ ആഘോഷിക്കുകയാണ്.