പി എം യു പി സ്ക്കൂൾ, സൗത്ത് പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26445new (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തെക്കൻ പറവൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

കേരളത്തിൽ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ,മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ,തെക്കൻ പറവൂർ ദേശത്താണ് പട്ടേൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മടല് തല്ലി ചകിരിയാക്കി കയർ പിരിച്ചും പാടത്തു കൃഷി ജോലി ചെയ്തും ജീവിച്ചിരുന്ന പട്ടിണി പാവങ്ങളായ ശ്രീനാരായണീയർ 1946 -കാലഘട്ടത്തിൽ വൈക്കോലുകൊണ്ടു മേഞ്ഞ ഒരു ഷെഡ് നിർമിക്കുകയും 'ശ്രീനാരായണ വിലാസം 'കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.ശ്രീനാരായണ ഗുരുദേവന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക 'എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ പ്ര്രവർത്തികമാക്കി .1950 -യിൽ പ്രസ്തുത കുടിപ്പള്ളിക്കൂടം സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ചു .ഈ സമയത്താണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭഭായി പട്ടേൽ നിര്യാതനാകുന്നത് .അദ്ദേഹത്തിന്റെ സ്മരണക്കായി ഈ സരസ്വതി ക്ഷേത്രത്തിനു 'പട്ടേൽ മെമ്മോറിയൽ എൽ പി സ്കൂൾ' എന്ന് നാമകരണം ചെയ്തു .പിന്നീട് 1962 -യിൽ ഇത് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ഈ പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും ,കർഷകരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും കുട്ടികൾക്ക് പഠിക്കുന്നതിനു ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം .സമൂഹത്തിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് .ഇന്ന് സർദാർ വല്ലഭഭായി പട്ടേലിന്റെ നാമധേയത്തിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ്.ഇത് .

പടവുകൾ ചവിട്ടിക്കയറി ഈ ദേശത്തിനും നാട്ടുകാർക്കും ഏറെ അഭിമാനമായി സ്കൂൾ നിലകൊള്ളുന്നു.സ്വദേശാഭിമാനി ടി .കെ .മാധവൻ 1928 -യിൽ നേരിട്ട് വന്ന് രെജിസ്ട്രേഷൻ ചെയ്ത തെക്കൻ പറവൂർ 200 നമ്പർ എസ് എൻ ഡി പി ശാഖ യോഗം ആണ് സ്കൂൾ നടത്തിപ്പോരുന്നത് . സ്കൂളിനു വേണ്ട ഭൗതിക സൗകര്യങ്ങൾ എല്ലാം നൽകി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ പൂർണ സഹകരണം നൽകുന്നു . ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയ സമുച്ചയമാണ് സ്കൂളിനുള്ളത് .മൾട്ടീമീഡിയതീയേറ്റർ ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്ബ്രറി ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ ആധുനിക സൗകര്യങ്ങളാണ് സ്കൂളിലുള്ളത് . പ്രീപ്രൈമറിയിൽ 89 കുട്ടികളും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 533 കുട്ടികളും പഠിക്കുന്നു .ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ വിദ്യാലയം എപ്പോഴും മുൻപന്തിയിലാണ് . .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.87181,76.38011|zoom=18}}


}