1936 മെയ് മാസം 31തിയ്യതി/കൂടുതൽവായിക്കുക
ശ്രീ.ബാലകൃഷ്ണ വിലാസം മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ച പാഠശാലയുടെ പക്വ ഫലം ആണ് കല്ലറ കൃഷ്ണൻ നായർ അവറുകളുടെ സ്മാരകം ആയി തലയെടുപ്പോടെ പ്രശോഭിച്ചിരുന്ന കെ. കെ. എൻ. എം. എച്ച്. എസ്... 1942 മെയ് 18 തിയ്യതിയാണ് ഈ മിഡിൽ സ്കൂളിനോട് ചേർന്ന് മലയാളം ഹൈ സ്കൂളും ഇംഗ്ലീഷ് ഹൈ സ്കൂളും പ്രവർത്തനം ആരംഭിച്ചത്... തുടക്കം മുതൽ ഇന്നോളം പുരോഗതിയുടെ പരിവേഷത്തിൽ ആണ് ഈ വിജ്ഞാന കേന്ദ്രം പ്രശോഭിക്കുന്നത്...
2006 ജൂൺ മുതൽ ഈ സ്ഥാപനം സദ് ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു... തുടർന്ന് ഭൗതികസാഹചര്യങ്ങൾക് ധാരാളം മാറ്റം വരിക ഉണ്ടായി... അന്ന് മുതൽ ഈ സ്കൂൾ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്ന് അറിയപ്പെട്ടു.... ഇതിന്റെ ഭരണ സാരഥി ആയ സംപൂജ്യ സ്വാമി തുരിയാമൃതാനന്ദപുരി പുരോഗതിയുടെ പാതയിലേക് സുധീരം ഞങ്ങളെ നയിക്കുകയും ചെയ്യുന്നു.... ----