എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രപരവും ഐതിഹ്യപരവുമാ പെരുമയോറുന്ന നാട് പുന്നശ്ശേരി,നന്മയുടെയും സ്നേഹത്തിന്റെയും നല്ലകഥകൾ പറയാനൊരുപാടുള്ള പ്രദേശം.അവിടെ തലമുറകൾക്ക് അറിവിന്റെ മാർഗ ദീപം നൽകി തലയുയർത്തി നിൽക്കുന്ന വിദ്യാ കേന്ദ്രം, പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ

കോഴിക്കോട് ജില്ലയിലെ എലത്തൂർ നിയോജക മണ്ഡലത്തിൽ കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി വാർഡായ എട്ടാം വാർഡിലാണ് പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന പുന്നശ്ശേരിയിൽ നന്മണ്ട-പടനിലം സംസ്ഥാനപാതയോട് ചേർന്ന് രണ്ട് കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു.

മല നിരകളുടെ പ്രാന്തപ്രദേശമായ ഈ ജനപഥം ഒരു കാലത്ത് ജനസാന്ദ്രമല്ലായിരുന്നു.കാടുപി

രുന്നു.പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ജന്മി കുടിയാൻ വ്യവസ്ഥ അതിന്റെ എല്ലാ നന്മ തിന്മകളോടെയും ഈ ഗ്രാമത്തിൽ നിലനിന്നിരുന്നു. ജനങ്ങളിൽ മഹാഭൂരിപക്ഷവും നിരക്ഷരരും ദരിദ്രരും ആയിരുന്നു.വിദ്യാഭ്യാസത്തിന് വ്യവസ്ഥാപിതമായ ഒരു സ്ഥാപനമില്ലായിരുന്നു.പുന്നശ്ശേരിയിലെ ഓത്തുപള്ളിയും എഴുത്തു പള്ളിയുമായിരുന്നു ഏക വിദ്യാ കേന്ദ്രം. താഴെ കട്ടയാട്ട് പറമ്പിലെ ഓത്തു പള്ളി പരിണമിച്ചാണ് പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പിറവിയെടുക്കുന്നത്. തുടർന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ചാലക ശക്തിയായി ഈ സ്ഥാപനം മാറുകയായിരുന്നു.

കാക്കൂർ ഗ്രാമ പഞ്ചായത്തിലെ അറിയപ്പെടുന്ന പ്രാഥമിക വിദ്യാലയങ്ങളിലൊന്നായ പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് കൊണ്ട് ഒമ്പത് ദശകത്തിലധികമായി

പ്രൗഡിയോടെ പുന്നശ്ശേരി പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന വിദ്യാകേന്ദ്രമാണ്.

1928 ലാണ് ഈ സ്ഥാപനത്തിന്റെ സമാരംഭം കുറിക്കപ്പെട്ടത്. പുന്നശ്ശേരിയിൽ താഴെ കട്ടയാട്ട് പറമ്പത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പള്ളിയിൽ ഏതാനും വിദ്യാർത്ഥികൾ മതപഠനം നടത്തിവന്നിരുന്നു. ഭൗതിക

വിദ്യാഭ്യാസത്തിന് അവസരം നഷേധിക്കപ്പെട്ട ഈ ഹതഭാഗ്യരെ കണ്ട് മനസലിഞ്ഞ് അത് വഴി കടന്നു പോയ ഒരു വിദ്യാഭ്യാസ ഓഫീസരുടെ കൃപാകടാക്ഷമാണ് ഈ വിദ്യാലയത്തിന്റെ ആവിർഭാവത്തിന് കാരണമായത് ടി.പി പക്കർകുട്ടി,ഹസ്സൻ മൊല്ല എന്നിവർ സഹകരിച്ചു കൊണ്ടുള്ള പ്രഥമ മാനേജ്മെന്റിൽ ഹസ്സൻ മൊല്ല തന്നെയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകനും. ജനാബ് ടി.കെ ആലിമാസ്റ്റർ,ടി.അയമ്മദ് കുട്ടി സാഹിബ് എന്നിവരിലൂടെ ശ്രീ ടി.പി അബൂബക്കർ മാസ്റ്ററിലെത്തി നിൽക്കുകയാണ് ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ് ശ്രഖല.ഇതിനിടെ മേലെ കട്ടയാട്ട് പറമ്പിലേക്കും പിന്നീട് അവസാനം കല്ലാരംകെട്ടിലേക്കും വിദ്യാലയം മാറ്റുകയായിരുന്നു .

പ്രഥമാധ്യാപകനായിരുന്ന ഹസ്സൻ മാസ്റ്റർ, ജനാബ് ടി.കെ ആലിമാസ്റ്റർ,നന്മണ്ടയിലെ മായൻ മാസ്റ്റർ, കുഴിയാമ്പാട്ടിൽ അപ്പുമാസ്റ്റർ,എ.കെരാരുക്കുട്ടി, എ. കെ അചഛതൻ നായർ, എൻ. കെ അഹമ്മദ്

സ്റ്റർ, ശ്രീമതി എൻ കെ ദേവകി ടീച്ചർ, ഒ.കെ അഹമ്മദ് മാസ്റ്റർ, ഒ. കെ അബുറഹിമാൻ മാസ്റ്റർ,താനക്കണ്ടി കുഞ്ഞിപ്പേരി മാസ്റ്റർ ,ടി.പി അബൂബക്കർ മാസ്റ്റർ,ടി.പി അബ്ദുൽ അസീസ് മാസ്റ്റർ,ടി.പി സുന്ദരേശൻ ചെട്ട്യാർ, ടി. കെ സത്യൻ മാസ്റ്റർ തുടങ്ങിയവർ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുകയും വിദ്യാലയത്തിന്റെ ഉന്നമനത്തിനായി അശാന്ത പരിശ്രമം നടത്തുകയും ചെയ്ത

മഹത് വ്യക്തികളാണ്

1995 ൽ അനാദായകരമായ സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി അടച്ചു പൂട്ടലിന്റെ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അത്ഭുദയാകാംശികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂൾ വെൽഫെയർ കമ്മിറ്റി രൂപീരിക്കുകയും വിദ്യാലയത്തിന്റെഅക്കാദമിക ഭൗതിക രംഗങ്ങളിൽ എടുത്തു പറയത്തക്ക വിധത്തിൽ മാറ്റങ്ങൾക്ക് നേത്യത്വം നൽകുകയും ചെയ്തു. അതിന്റെ ഫലമായി ഒരോവർഷവും കൂടുതൽ വിദ്യാർത്ഥികളും മികച്ച നേട്ടങ്ങളും ഈ വിദ്യാലയത്തെ തേടിയെത്തി.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ 'ശ്രദ്ധ -മികവിലേക്കൊരു ചുവട് ' പദ്ധതിയിൽ 2018 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായും 2019 ൽ ഏറ്റവും മികച്ച മൂന്നാമത്തെ വിദ്യാലയമായും ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

മുൻ പ്രധാനാധ്യാപകർ

  1. കുഞ്ഞിപ്പെരിമാസ്റ്റർ
  2. ടി.പി അബൂബക്കർ മാസ്റ്റർ
  3. ടി.പി സുന്ദരേശൻ ചെട്ട്യാർ
  4. ടി.കെ സത്യൻ മാസ്റ്റർ

മുൻ പി.ടി.എ പ്രസിഡണ്ടുമാർ

  1. സി.രാഘവൻ മാസ്റ്റർ
  2. ബാബുരാജ് പാലയാട്ട്പോയിൽ
  3. നദീഷ് പി.പി
  4. വെങ്കിട്ടരാമൻ
  5. രമേശൻ
  6. നസീർ ടികെ
പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ