സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തലമുറകളായി വിദ്യാപ്രചരണം നടത്തിവന്ന പെരുമാക്കൽ കുടുംബത്തിലെ അംഗമായ കേളു എഴുത്തച്ഛൻ അക്കാലത്തെ സർക്കാർ നിയമമനുസരിച്ച് വിദ്യാലയം ഒരു സർക്കാർ അംഗീകൃത സ്ക്കൂളാക്കി മാറ്റി. 1880 -ൽ ഇവിടത്തെ അ‍ഞ്ചാം തരത്തിനു അംഗീകാരം ലഭിച്ചു. അക്ലിയത്തപ്പന്റെ ഭക്തനായ കേളു എഴുത്തച്ഛൻ തന്റെ വിദ്യാലയത്തിന് അക്ലിയത്ത് എൽ പി സ്ക്കൂൾ എന്ന് പേരിട്ടു.ശിക്ഷ്യസമ്പത്ത്കൊണ്ട് ധന്യനായ  കേളു എഴുത്തച്ഛന്റെ അകാല ചർമ്മത്തിന് ശേഷം സഹോദരനും ശിഷ്യനും മഹാപണ്ഡിതനുമായ ചത്തു എഴുത്തച്ഛൻ 1904 ൽ സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. ചത്തു എഴുത്തച്ഛന്റെ വാർദ്ധക്യകാലത്ത് സ്കൂളിന്റെ കെട്ടിടം ജീർണാവസ്ഥയിലായിരുന്നു.

            ബഹുമുഖ പണ്ഡിതനും വലിയ ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നെങ്കിലും ചത്തു എഴുത്തച്ഛന് സ്കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ പ്രയാസമുണ്ടായി.അങ്ങനെയാണ് തന്റെ ഏക പുത്രിയുടെ ഭർത്താവും ശിഷ്യനുമായ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാർ സ്കൂളിനെ മാനേജ്‍മെന്റ് എടുക്കുവാൻ ഇടയായത്.കടുത്ത സാമ്പത്തിക പ്രയാസങ്ങളുണ്ടായിട്ടും 1941 ൽ സ്കൂളിനുവേണ്ടി ഒരു നല്ല കെട്ടിടം പണിയുവാൻ കമ്മാരൻ നമ്പ്യാർക്ക് സാധിച്ചു.അതിനുശേഷം സ്കൂളിന് മേൽക്കുമേൽ അഭിവൃദ്ധിയായിരുന്നു.കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും വർധനയുണ്ടായി.അതനുസരിച്ച് സ്കൂൾ കെട്ടിടത്തിനും  സ്ഥലത്തിനും പല പരിഷ്കാരങ്ങളും വന്നു.തൊട്ടടുത്ത പറമ്പിന്റെ ഒരു ഭാഗം വിലക്കുവാങ്ങി കളിസ്ഥലം വിസ്തൃതമാക്കിയതും സ്കൂൾ പറമ്പിന്റെ മധ്യത്തിൽകൂടി ഉണ്ടായിരുന്ന റോഡ് പറമ്പിനു പുറത്തുകൂടിയാക്കുവാൻ കഴിഞ്ഞതും പ്രത്യേകം പ്രസ്താവ്യമാണ്.