രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കൊണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അമ്മ അപ്പോൾ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും,
പറമ്പിൽ
തൊട്ടാവാടി പ്പൂക്കൾ ഉണ്ടെന്നും,
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
പൂമുഖത്തെ കസേരയോട്
കുശലം പറയാൻ വരുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്
ഐഷ നിഹ
6 A എച്.എസ്.പെരിങ്ങോട് തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത