വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgssahsnediyavila (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

962 ജൂൺ നാലാം തീയതി അംബികോദയം സ്കൂളിന് തുടക്കമായി. . ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകനായി തുടക്കം മുതൽ 30 വർഷം കുന്നത്തൂർ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ഠിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ പ്രഗത്ഭനായ ശ്രീ. ബി.ശങ്കരൻ പോറ്റി അവർകളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.


കഴിഞ്ഞ 56 വർഷമായി വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി മികച്ച വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നിരവധി ആളുകളുടെ ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ്. ആത്മാർത്ഥതയുള്ള അദ്ധ്യാപകർ, അനദ്ധ്യാപകർ, ഭരണനിപുണരായ പ്രഥമാദ്ധ്യാപകർ, കാര്യക്ഷമതയുള്ള മാനേജ്മെന്റ്, ശക്തമായ പി.റ്റി. എ, വിദ്യാർത്ഥികൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് അംബികോദയത്തിന്റെ ഇന്നത്തെ നേട്ടത്തിനു കാരണം.