ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട സബ്ജില്ലയിലെ മൈലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.വി.എച്ച്.എസ്സ്.എസ്സ്, മൈലം
ചരിത്രം
കൊട്ടാരക്കര താലൂക്കിലെ മൈലം പഞ്ചായത്തിലെ മൈലം വാർഡിലെ മൈലം പട്ടാഴി റോഡിനും മൈലം ദേവി ക്ഷേത്രത്തിനും വലത്തുവശത്ത് മൈലം ജംഗ്ഷനിൽ നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എസ് , 1983-ൽ എച്ച്.എസ് ആയും 1997-ൽ വി.എച്ച്.എസ്.ഇ. ആയും ഉയർത്തപ്പെട്ടു. മൈലം ദേശത്തുള്ള നാനാജാതി മതസ്തർക്കും പൊതുവിദൃാഭൃാസം നല്കുക എന്നുള്ളതായിരുന്നു സ്ക്കുളിന്റെ ലക്ഷൃം. പ്രസ്തുതലക്ഷ്യം കൈവരിക്കുന്നതിനായി സ്ക്കൂൾ ഇന്നും അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഗുണനിലവാരമുള്ള വിദൃാഭൃാസം, കുട്ടികളുടെ അവകാശം എന്നീ ലക്ഷൃത്തോടുകൂടി പ്രവർത്തിച്ചതിന്റെ ഫലമായി വിദൃാഭൃാസ കലാ-കായിക-ശാസ്ത്ര പ്രവ്യത്തിപരിചയമേളകളിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ദേവിയുടെ അനുഗ്രഹത്താൽ ഇന്നും ഈ വിദ്യാലയമുറ്റം യശസ്സ് ഉയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറിലായി വൃാപിച്ചു കിടക്കുന്ന വിദൃാലയത്തിൽ , ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ ,കളിസ്ഥലം,ടോയ്ലറ്റ്,ലൈബ്രറി, ഇന്റർനെറ്റ് സംവിധാനം,മഴവെള്ള സംഭരണി , അടുക്കള എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ശുദ്ധജലസൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രക്കായി ബസ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
ക്രമ
നമ്പർ |
അംഗങ്ങളുടെ
പേര് |
കാലഘട്ടം |
---|---|---|
മുൻ സാരഥികൾ
1.ബി.തങ്കപ്പന് പിള്ള
2.കെ.ലോനപ്പൻ
3.എൻ.സാരംഗധരൻ ഉണ്ണിത്താൻ(Sarangadharan Unnithan)
4.എ.ആര്.രാമചന്൫ന്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.0275176,76.7722529 | width=800px | zoom=16 }}