പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALORAHSSULLIYERI (സംവാദം | സംഭാവനകൾ) (PALORAHSSULLIYERI എന്ന ഉപയോക്താവ് പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളീയേരീ എന്ന താൾ പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ
വിലാസം
ഉള്ള്യേരി

കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്47049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
12-01-2022PALORAHSSULLIYERI




        കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ എച്ച്. എസ്സ്.എസ്സ്,ഉള്ളിയേരി.പാലോറ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.    ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.പരേതനായ പള്ളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങൾ ഒത്തൊരുമിച്ച് ഉള്ളിയേരി സെക്കന്ററി സ്ക്കൂൽ കമ്മിറ്റി എന്ന നാമധേയത്തിൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളീന്റെ ആദ്യ മാനേജർ കുഞ്ഞികൃഷ്ണൻ മേനോക്കിയും ആദ്യ പ്രധാനാദ്ധ്യാപകൻ : കെ. രാമൻ നായരും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കന്റീ കെട്ടിടത്തിൽ ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നീ വിഷയങ്ങൾക്കുള്ള നാല് മികച്ച സയൻസ് ലാബുകളും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള വിശാലമായ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • ജെ.ആർ.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ.കെ.പി.അബ്ദുൾ ഹമീദ്(പ്രസിഡന്റ്), ശ്രീ..എൻ.കെ.വിശ്വനാഥൻ നായർ (മാനേജർ), ശ്രീ.എം.സോമൻ നമ്പ്യാർ (സെക്രട്ടറി) , ശ്രീ.എം.ബാലകൃഷ്ണൻ നമ്പ്യാര് ‍(ഖജാൻജി) ശ്രീമതി. ഗിരിജ. സി (വൈസ് പ്രസിഡ്ന്റ്), ശ്രീ.രാമചന്ദ്രൻ എം (ജോ.‍സെക്രട്ടറി), എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ഭരണ നിർവ്വഹണം നടത്തുന്നത്. ശ്രീ.ടി.പി.ദിനേശൻ പ്രിൻസിപ്പലും ശ്രീ.കെ.കെ.ശശി നായർ ഹെഡ്മാസ്റ്ററുമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.രാമൻ നായർ.കെ.കെ., ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം., ശ്രീ.വിശ്വനാഥൻ നായർ. എൻ.കെ.

മുൻ പ്രിൻസിപ്പൽമാർ:-ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം., ശ്രീ.ബാലകൃഷ്ണൻ. കെ.പി., ശ്രീ.ഭാസ്ക്കരൻ കിടാവ്.പി.വി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഗിരീഷ് പുത്തഞ്ചേരി - പ്രശസ്ത ചലചിത്ര ഗാനരചതിയാവ്.

നേട്ടങ്ങൾ

വഴികാട്ടി