എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചീരട്ടമണ്ണ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18707cheerattamannaalps (സംവാദം | സംഭാവനകൾ) ('പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്തിന് 2 കി.മി വടക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്തിന് 2 കി.മി വടക്ക് പടിഞ്ഞാറ് മാറി പ്രകൃതിമനോഹരമായ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇത് നഗരസഭയുടെ പ്രഥമ വാർഡായ ചിരട്ടമണ്ണയിലാണ്. ചീരട്ടമണ്ണ പഴയ കാലത്തുതന്നെ കേളികേട്ട സ്ഥലമാണ്. പ്രസിദ്ധരായ ഭിഷഗ്വരന്മാരായ മൂസുമാർ ഇവിടെ ഉണ്ടായിരുന്നു. അവരിൽ നിന്നാണ് ഈ സ്ഥലത്തിന് ചിരട്ടമണ്ണ് എന്ന പേര് വന്നത്. (ഇവരുടെ ചികിത്സാ സമ്പ്രദായത്തിൽ നിന്നുമാണ് ചീരട്ടമണ്ണ എന്ന് പേര് വന്നത്.) നഗരത്തിന്റെ മാറിലേക്ക് തലവെച്ചുറങ്ങുന്ന ശീതളിമയാർന്ന പ്രകൃതി മനോഹരമായ ഗ്രാമ പ്രദേശമാണ് ചീരട്ടമണ്ണ. പ്രസിദ്ധമായ അങ്ങാടിപ്പുറം പൂരം അരങ്ങേറുന്നത്. ചിരട്ടമണ്ണയുടെ സമീപപ്രദേശത്താണ്.