ജി.എച്ച്.എസ്.എസ്.പൊറ്റശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21081 (സംവാദം | സംഭാവനകൾ) ('കാ‍ഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വളരെ പാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാ‍ഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വളരെ പാവപ്പെട്ട കുട്ടികളാണ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നത്. കേരളത്തിലെ പിന്നാക്ക ജില്ലകളിലൊന്നായ പാലക്കാടിന്റെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കുൾ അതിന്റെ 115-ാം വയസ്സിലെത്തി നില്ക്കുമ്പോൾ , ഇവിടെ 1350ൽ അധികം വിദ്യാത്ഥികളും 60ഓാളം അധ്യായപകരുടെ 10ഓളം അനധ്യാപകരുമാണ് ഉള്ളത്. ഹെഡ്മാസ്റ്റാറായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടായ പ്രവർത്തനങ്ങളിലുടെ മികച്ച നേട്ടങ്ങൾ കൈവരിട്ടുകൊണ്ടിരിക്കുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമേ കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങക്ക് കഴിഞ്ഞിട്ടുണ്ട് . നാടിന്റെ വിദ്യാഭ്യാസ,കലാ,കായിക,സംസ്കാരികരംഗങ്ങളിലെ നെടുംതൂണായി നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി സമൂഹത്തിന്റെ നാനാതുറകളിൽ വിരാജിക്കുന്നവർ അനേകമാണ്. അധ്യാപനം സാമൂഹ്യസേവനമാണെന്ന കാഴ്ചപാടുകലോടുകുടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെയും, നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വിദ്യാലയവും വിദ്യാഭ്യാസവും അനിവാര്യമാണെന്നു കരുതുന്ന രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിൽ. ഈ വിദ്യാലയത്തിന്റെ മേന്മകൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം,ഉയർന്ന വിജയശതമാനം.