ഉപയോക്താവ്:47449-hm

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47449-hm (സംവാദം | സംഭാവനകൾ) ('മടവൂർ മുക്ക് പ്രദേശത്ത് ആദ്യകാലം മുതൽ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മടവൂർ മുക്ക് പ്രദേശത്ത് ആദ്യകാലം മുതൽ പ്രവർത്തിച്ചുവന്നിരുന്ന ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി മാറുകയായിരുന്നു. ഔദ്യോഗികമായി 1929 ലാണ് സ്കൂൾ ആരംഭിക്കുന്നത്. എന്നാൽ അക്കാലത്ത് നിർണിതമായ അദ്ധ്യാപകരോ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളോ ഉണ്ടായിരുന്നില്ല. അതി രാവിലെ ഓതിപ്പടിക്കാൻ വരുന്ന കുട്ടികൾക്ക് മദ്രസ പഠനത്തിന് ശേഷം അതേ സ്ഥലത്തു തന്നെ സ്കൂളും എന്നതായിരുന്നു അവസ്ഥ. സ്കൂളിലെ ആദ്യമായി അഡ്മിഷൻ റജിസ്റ്റർ ചെയ്ത വിദ്യാർത്ഥിയെ എടോത്ത് വാപ്പാലി ആയിരുന്നു. അദ്ദേഹത്തിന്റെ പതിനാലാമത്തെ വയസ്സിൽ ആയിരുന്നു സ്കൂളിൽ ചേർന്നിരുന്നത്. 1958 -ൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ടികെ അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ ശബളം 58 രൂപയായിരുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:47449-hm&oldid=1254390" എന്ന താളിൽനിന്ന് ശേഖരിച്ചത്