ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbvupschennamkaryeast (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പച്ച വിരിച്ചിട്ട നെൽപ്പാടങ്ങൾക്കു  നടുവിൽ, മഠത്തിൽ ഭഗവതി  തിരുമുൻപിൽ ആയി നീലംപേരൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കർമ്മ ധീരന്മാർക്ക് ജന്മമേകിയ പ്രിയ വിദ്യാലയം.,ഭഗവതി വിലാസം യു പി സ്കൂൾ. അനുപമമായ ചരിത്രം പേറുന്ന സ്കൂളിന്റെ ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കുന്നു, ആദരവോടെ അഭിമാനത്തോടെ....

കുട്ടനാടിന്റെ പൊൻ മുത്തുകൾ  ആയ കരികളിൽ  പ്രധാനപ്പെട്ട ഒന്നാണ് കിഴക്കേ ചേന്നങ്കരി. പച്ച വിരിച്ചിട്ട നെൽപ്പാടങ്ങൾ എന്ന വിശേഷണം അമിതമായി  പോവും. കാരണം കരി എന്നാൽ നെൽപ്പാടം അഥവാ നിലം എന്നാണ് അർത്ഥം. ചേന്നങ്കരി യുടെ സമൃദ്ധി അതിന്റെ നെൽപ്പാടങ്ങളിൽ ആണ് നിലനിൽക്കുന്നത്. ഹരിതശോഭ പകർന്നുകൊണ്ട് കുങ്കുമ സൂര്യന്റെ നിറച്ചാർത്ത് ഇരു നേരവും ഏറ്റുവാങ്ങി ഈ പ്രദേശത്തിന് ഐശ്വര്യ ദായിനിയായി  മഠത്തിൽ അമ്മ കുടികൊള്ളുന്ന ക്ഷേത്രത്തിന് മുൻപിലായി സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരം, ഗവൺമെന്റ് ഭഗവതി വിലാസം യു പി സ്കൂൾ അതിന്റെ 90 വർഷത്തെ ചരിത്രം സഹർഷം വിളംബരം ചെയ്യുമ്പോൾ മറക്കാനാവാത്ത വ്യക്തിതമായി മാറുന്നു  വടക്കുടുക്കം നീലകണ്ഠപ്പിള്ള എന്ന മനുഷ്യ സ്നേഹി.


ജലഗതാഗതം മാത്രം ആശ്രയം ആയിട്ടുള്ള തനി കുട്ടനാടൻ ഗ്രാമമായിരുന്നു കിഴക്കേ ചേന്നങ്കരി. വിദ്യാഭ്യാസത്തിനു ദേശക്കാർക്ക് ആകെ ആശ്രയമായിട്ടുണ്ടായിരുന്നത് പ്രദേശത്തു തന്നെ ഉണ്ടായിരുന്ന St. Antonys LP  സ്കൂൾ മാത്രമായിരുന്നു. ദ്വീപിന് സമനമായി കിടന്നിരുന്ന കിഴക്കേ ചേന്നങ്കരിയിൽ നിന്നു വിദ്യാർഥികൾക്കു പ്രെസ്തുത വിദ്യാലയത്തിലേക്കു എത്തിചേരുക തീർത്തും പ്രയാസകരമായിരുന്നു.


ആയതിനെ തുടർന്ന് മഠത്തിൽ ഭഗവതി ക്ഷേത്രം ഭാരവാഹികളും ദേശപ്രമുഖന്മാരും ചേർന്നു ഒരു കമ്മറ്റി കൂടുകയും അതിൽ സ്കൂൾ രൂപീകരണത്തിനായി വടക്കുടുക്കം നീലകണ്ഠപ്പിള്ള ആദ്യക്ഷനായി ഏഴംഗ കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് വടക്കുടുക്കം നീലകണ്ഠപ്പിള്ള പെരുന്നയിൽ ചെന്ന്  ശ്രീ മന്നത്തു പദ്മനാഭനുമായി ചർച്ച ചെയ്തു നിർദ്ദേശങ്ങൾ സ്വീകരിച്ചു. തുടർന്ന് 1931 -ൽ സ്കൂൾ സ്ഥാപിക്കുന്നതിനായി മഠത്തിൽ ഭഗവതി ക്ഷേത്രം രണ്ടര ഏക്കർ സ്ഥലവും കുറച്ചു പണവും നൽകി. കരക്കാരുടെ സഹായവും ലഭ്യമായിരുന്നു.

സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപികയായി ചുമതലയേറ്റ ശ്രീമതി ലക്ഷ്മി ടീച്ചർ നീണ്ട 27 വർഷങ്ങൾ ആ ചുമതലയിൽ തുടർന്നു. പിന്നീട് സ്കൂൾ സർക്കാർ  ഏറ്റെടുക്കുകയും ചെയ്തു.


1973 വരെ ജി.ബി.വി.എൽ.പി എസ് ആയി തുടർന്നാൽ സ്കൂൾ 1973 ൽ ജി.ബി.വി.എൽ.പി എസ് ആയി ഉയർത്തി. വളർച്ച തളർച്ചയുടെ കാലഘട്ടം പിന്നിട്ട്  വിദ്യാലയം ഉയർത്തെഴുന്നേൽപ്പിന്റെ പാതിയിൽ ആണ് ഇപ്പോൾ.