ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പരിസ്ഥിതി ക്ലബ്ബ്

11:10, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) (പുതിയതാളിൽ വിവരങ്ങൾ ചേർത്തു)

ഹരിതകേരളം പ്രോട്ടോകോൾ

വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങൾ ഹരിതസുന്ദരമാകാനും വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോൾ ജി.എച്ച്.എസ്.എസ്. പാളയംകുന്ന് 2017 ജനുവരി മുതൽ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങൾ ചെയ്ത പ്രവർത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ അമ്പത് മിടുക്കരായ കുുട്ടികൾക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയിൽ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികൾ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പ്രസംഗത്തിലുടെ അവതരിപ്പിച്ചു.