മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ഗണിത ക്ലബ്ബ്

15:50, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ) ('''''''ഗണിതശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്തുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ഗണിതശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് സഹായിക്കുന്നു. കുട്ടികൾക്ക് ഗണിതശാസ്ത്രത്തിലുള്ള അറിവ് വർധിപ്പിക്കുക, ആ വിഷയത്തോട് ഇഷ്ടവും താല്പര്യവും' 'വളർത്തുക, ഗണിതം രസകരവും ആസ്വാദ്യകരവും ആണെന്ന് ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടുകൂടി മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2021- 22 അധ്യയനവർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു .ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്ററും ഗണിതാധ്യാപകനുമായ ശ്രീ ജയിംസ്കുട്ടി സർ ഓൺലൈനായി നിർവഹിച്ചു .' 'സ്കൂളിലെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിൽ യുക്തിചിന്ത വളർത്താനുതകുന്ന ഗണിതപസിലുകൾ ,ഗണതശാസ്ത്രത്തിലെ ആശയങ്ങൾ ഉപയോഗിച്ചുള്ള ജ്യാമിതീയ പാറ്റേണുകളുടെ നിർമ്മാണം , ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് ,ക്വിസ് മത്സരങ്ങൾ ,സെമിനാറുകൾ ,ഗണിത' 'പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണങ്ങൾ ഗണിതശാസ്ത്ര മോഡലുകളുടെ (സ്തംഭങ്ങൾ , സ്തൂപികകൾ) നിർമ്മാണം തുടങ്ങി വൈവിധ്യങ്ങളാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ശ്രീനിവാസ രാമാനുജൻ എന്ന ഗണിതശാസ്ത്ര പ്രതിഭയുടെ ജീവചരിത്രത്തെക്കുറിച്ചും അദ്ദേഹം ഗണിതത്തിന് നൽകിയ സംഭാവനകളെ കുറിച്ചും കുറിപ്പുകൾ തയ്യാറാക്കി . കൂടാതെ 1729 എന്ന രാമാനുജൻ നമ്പറിന്റെ പ്രത്യേകത കണ്ടെത്തുന്ന പ്രവർത്തനവും നടത്തുകയുണ്ടായി . ശ്രീമതി ശ്രീജ ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.'