മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/നാഷണൽ കേഡറ്റ് കോപ്സ്
കുട്ടികളിൽ അച്ചടക്കം, വ്യക്തിത്വ വികസനം,ഐക്യം,രാജ്യസ്നേഹവും എന്നിവ ഉണ്ടാക്കിയെടുക്കുക എന്നുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ സി സി. മുഹമ്മ മദർ തെരേസാ ഹൈസ്കൂളിൽ 1 കേരള ഇൻഡിപെന്റഡ് കമ്പനി ചേർത്തല ബറ്റാലിയന്റെ , കീഴിലുള്ള ഒരു എൻ സി സി ട്രൂപ്പ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. 2019 June -ൽ ആണ് എൻ സി സി ഗേൾസിൻ്റെ ആദ്യബാച്ച് പ്രവർത്തനം ആരംഭിച്ചത്. 14.6.2019-ൽ 25 കേഡറ്റുകളെ തിരഞ്ഞെടുത്തു. ഇപ്പോൾ നിലവിൽ 1st year ൽ 25 Cadets ഉം IInd year-ൽ 25 cadets ആണ് ഉള്ളത്. സ്കൂളിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് NCC യുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടു മണിക്കൂറാണ് ഇതിൻ്റെ സമയപരിധി. അതിൽ ഒരു മണിക്കൂർ തിയറി ക്ലാസ്സുകളും പിന്നിടുള്ള ഒരു മണിക്കൂർ എൻ സി സി പരേഡുമാണ് നടത്തുന്നത്.
സ്വച്‍ഛ ഭാരത് പക്വവാരയുടെ ഭാഗമായി 27.9.2019 ൽ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററും ചുറ്റുപാടുകളും ക്ലീനിങ് നടത്തി 25 കേഡറ്റുകൾ ഇതിൽ പങ്കാളികളായി. ഇൻറർനാഷണൽ യോഗ ഡേ യുടെ അന്ന് 25 cadets ഉം ചേർത്തല SN കോളേജിൽ യോഗ ഡേ സെലിബ്രേറ്റ് ചെയ്തു. റോഡു സുരക്ഷ ബോധവത്കരണത്തിൻ്റെ ഭാഗമായി കേഡറ്റുകൾ പ്ലകാർഡ് പിടിച്ച് സൈക്കിൾ റാലിയും റോഡിലിറങ്ങി ഡ്രൈവേഴ്സിന് ബോധവൽക്കരണവും നടത്തി. വെള്ളപ്പൊക്കകാലത്ത് കേഡറ്റുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ ശേഖരിച്ച് കൊടുക്കുകയുണ്ടായി. കൂടാതെ, കൈകഴുകൽ ദിനം, കാർഗിൽ വിജയ് ദിവസ്, എൻ സി സി ദിനം ,സ്വാതന്ത്യദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ സ്കൂളിൽ സമുചിതമായി ആചരിച്ചു വരുന്നു.
ചേർത്തല SN കോളേജിൽ 2019 ഡിസംബർ മാസത്തിൽ നടന്ന CATC- ദശദിന ക്യാമ്പിൽ നമ്മുടെ സ്കൂളിലെ 25 കേഡറ്റുകൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. 2021 ഫെബ്രുവരിയിൽ നടന്ന 'A certificate പരീക്ഷ ഫസ്റ്റ് ബാച്ചിലെ 25 കേഡറ്റുകളും എഴുതുകയും മുഴുവൻ കേഡറ്റുകളും 'എ സർട്ടിഫിക്കറ്റ് ' നേടുകയും ചെയ്തു. ലോക് ഡൗൺ കാലഘട്ടത്തിൽ പോലും ക്ലാസ്സുകൾക്കൊന്നും ഒരു മുടക്കം വരാതെ ഒാൺലൈൻ പ്ലാറ്റ്ഫോമിലൂടെ വളരെ കൃത്യമായി ക്ലാസ്സുകൾ എടുക്കുകയും കേഡറ്റുകൾ എല്ലാവരും സജീവമായി ഈ പ്രവർത്തനങ്ങളിലെല്ലാം പങ്കാളികളാവുകയും ചെയ്തു വരുന്നു.2021 ഡിസംബർ മാസത്തോടെ വീണ്ടും സ്ക്കൂളിൽ എൻ സി സി ക്ലാസ്സുകളും പരേഡും നടന്നു വരുന്നു. എൻ സി സി ചുമതല നിർവഹിക്കുന്നത് മലയാളം അധ്യാപികയായ ശ്രീമതി രാജി എം ആണ്.