ഗവ. എൽ. പി. എസ്. തൈക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .തയ്യ്ക്കൽ/സൗകര്യങ്ങൾ എന്ന താൾ ഗവ. എൽ. പി. എസ്. തൈക്കൽ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി പഞ്ചായത്തിൽ വാർഡ്‌ പതിനൊന്നിൽ 22 സെന്റിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.രണ്ടുകെട്ടിടങ്ങളിലായി 7ക്ലാസ്സ്‌ മുറികളും ഓഫീസുമുറിയും കംപ്യൂട്ടർ ലാബുമാണുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയിലറ്റും 7 വീതം യൂറിനലുകളും ഉണ്ട്. സ്കൂളിന്ചുറ്റുമതിലുണ്ട്. സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച മഴവെള്ള സംഭരണി ഉണ്ട്. സ്കൂളിന് മുൻവശത്തായി മുറ്റം ടൈൽ പാകിയ അസംബ്ലി പന്തൽ ഉണ്ട്. എല്ലാ ക്ളാസ് മുറികളും ടൈൽ പാകിയതും വൈദ്യുതീകരിച്ചതും ആണ്. പാചകവാതക സൗകര്യമുള്ള അടുക്കളയും ശുദ്ധജല ലഭ്യതയുമുണ്ട്. സ്കൂൾ ലൈബ്രറിയിൽ ഉള്ള 300പുസ്തകങ്ങൾ ഉപയോഗപ്പെടുത്തി എല്ലാ ക്ലാസിലും ക്ലാസ്സ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി ഉള്ളതിനാൽ കളിസ്ഥലം, ഡൈനിംഗ് ഹാള്, ലൈബ്രറിമുറി‍ എന്നിവ ഇല്ല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം