ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ചരിത്ര പഠനത്തിന്റെ നൂതന രീതികൾ കുട്ടികളിൽ സ്വാധീനം ചെലുത്തുവാനായി ഒരു സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് ശ്രീമതി ജിഷ ടീച്ചർ ആണ്. ക്ലബിലെ കുട്ടികളുടെ പ്രതിനിധി ഏഴാം ക്ലാസ്സിലെ ശ്രീജിത്ത് ആണ്. ചരിത്ര വസ്തുതകൾ കുട്ടികളിലേക്കെത്തിക്കുവാനായി ക്ലബിന്റെ നേതൃ ത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുക, ചരിത്രശേഷിപ്പുകളെപ്പറ്റി കുറിപ്പ്, ലേഖനം ഇവ തയ്യാറാക്കുക, പ്രതിഭകളുമായി അഭിമുഖം നടത്തുക, സ്കൂളിന്റെ ചരിത്രം തയ്യാറാക്കി സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിക്കുക, വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവ പ്രധാന പ്രവർത്തനങ്ങളാണ്. ചരിത്രബോധമുള്ള പുതു തലമുറയെ സൃഷ്ടിക്കുന്നതിൽ ക്ലബിന്റെ പ്രവർത്തനം നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്.