ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വാനനിരീക്ഷണകേന്ദ്രം

കേരള സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയം പത്തുലക്ഷത്തോളം രൂപ ചെലവില്‍ മലപ്പുറം ജില്ലക്കനുവദിച്ച ഏകവാനനിരീക്ഷണ കേന്ദ്രം മുണ്ടോത്തുപറമ്പ ഗവ: യു.പി.സ്കൂളില്‍ 2012 ഏപ്രില്‍ 29 -ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ജില്ലയില്‍ ആദ്യത്തേതും സംസ്ഥാനത്തു നാലാമത്തേതുമായ ഈ കേന്ദ്രം , അത്യാധുനിക അമേരിക്കന്‍ നിര്‍മിത Celestron Telescope ,പ്രൊജക്ടര്‍, ക്യമറകള്‍ തുടങ്ങി അതിനൂതന ഉപകരണങ്ങള്‍ അടങ്ങിയതാണ്. പൂര്‍ണമായി കമ്പ്യൂട്ടര്‍ വത്കൃതവും സ്വയം നിയന്ത്രിതവും ഉപഗ്രഹബന്ധിതവുമാണ് ഈ കേന്ദ്രം.