ഗവ. വി എച്ച് എസ് എസ് വാകേരി/നാഷണൽ കേഡറ്റ് കോപ്സ്
നേഷണൽ കേഡറ്റ് കോർപ്സ്
ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായ സംഘടനകളിൽ ഒന്നാണ് നാഷണൽ കേഡറ്റ് കോർപ്സ് അഥവാ എൻ സി സി. സ്കൂളിലും കോളേജിലും കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുണിഫോർമ്ഡ് ഓർഗനൈസേഷനാണ് എൻസിസി യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, എന്നിവ വളർത്തുന്നതിനും എൻ.സി.സി സഹായിക്കുന്നു.
കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിൽ ഹെഡ്ക്വാട്ടേഴ്സുകളിൽ ഒന്നായ കോട്ടയം ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന 15(k)BN NCC THIRUVALLA യുടെ നേതൃത്വത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര സ്കൂളിൽ എൻ സി സി യുണിറ്റ് 2014-15 കാലയളവിൽ ആരംഭിച്ചു. ഈ ട്രൂപ്പിനെ നയിക്കാനായി ഈ സ്കൂളിലെ തന്നെ ടീച്ചർ ആയ ശ്രീമതി മെൻസി വർഗീസ് ടീച്ചറിനെ അസിസ്റ്റന്റ് എൻസിസി ഓഫീസറായി നിയോഗിച്ചു. 50 കുട്ടികൾ അടങ്ങിയിരുന്ന ഒരു ട്രൂപ്പിൽ നിന്നും നിലവിൽ ഫസ്റ്റ് ഇയേഴ്സ് സെക്കൻഡ് ഇയേഴ്സ് ഉൾപ്പെടെ 100 പേരടങ്ങുന്ന ട്രൂപ്പായി പ്രവർത്തിച്ചു വരുന്നു. ബറ്റാലിയന് കീഴിലുള്ള പി.ഐ സ്റ്റാഫ് വന്ന് കേഡറ്റുകളുടെ ഫിറ്റ്നസ് പരിശോധിച്ചതിനു ശേഷമാണ് അവരെ റിക്രൂട്ട് ചെയ്യുന്നത്. ശേഷം പി ഐ സ്റ്റാഫിന്റേയും എ എൻ ഒ മെൻസി വർഗീസ് ടീച്ചറിന്റെയും കീഴിൽ സ്കൂൾ സമയം കഴിഞ്ഞ് 3:45 മുതൽ 5:45 വരെ ഫുൾ എൻസിസി യുണിഫോമിൽ ക്ലാസുകൾ നടത്തി വരുന്നു. ക്ലാസ്സുകൾക്ക് ശേഷം കേഡറ്റുകൾക്ക് വേണ്ട പോഷകാഹാരങ്ങൾ നൽകി മാത്രമേ വീടുകളിലേക്ക് അയക്കുക യുള്ളൂ. എട്ടാം ക്ലാസിൽ വച്ച് റിക്രൂട്ട് ചെയ്യപ്പെട്ട കേഡറ്റുകൾ ഒരുവർഷത്തെ പരിശീലനത്തിനുശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ബറ്റാലിയന്റെ കിഴിൽ നടത്തുന്ന 10 ദിവസം ഉള്ള ഒരു ക്യാമ്പ് അറ്റൻഡ് ചെയ്യണം. ശേഷം സെക്കൻഡ് ഇയർ അവസാനമാകുമ്പോൾ എ സർട്ടിഫിക്കറ്റ് എക്സാം നടത്തുന്നു. രണ്ടു ഘട്ടങ്ങളിലായാണ് എക്സാം നടത്തപ്പെടുന്നത്. ഡ്രിൽ ടെസ്റ്റ് ആൻഡ് റിട്ടൺ എക്സാം. ഈ രണ്ട് കടമ്പകൾ ജയിച്ചു വരുന്ന കുട്ടികൾക്ക് മാത്രമാണ് SSLC എക്സാമിൽ ഗ്രേസ് മാർക്കും എൻ സി സി സർട്ടിഫിക്കറ്റും ലഭിക്കുകയുള്ളൂ. വർഷത്തിൽ ഒരു ക്യാമ്പ് കൂടാതെ RDC/TSC ക്യാമ്പുകൾ പങ്കെടുക്കുമ്പോൾ 20% മാർക്കും NIC/TREKKING ക്യാമ്പുകൾ പങ്കെടുക്കുമ്പോൾ 10% മാർക്കും CATC/ATC ക്യാമ്പുകൾ ചെയ്യുമ്പോൾ 5% മാർഗ്ഗം ലഭിക്കുന്നു. SSLC എക്സാമിനേഷൻ ശേഷം +1 അഡ്മിഷൻ അപേക്ഷ സമർപ്പിക്കുമ്പോൾ എൻസിസി കേഡറ്റുകൾക്ക് വെയ്റ്റേജ് സർട്ടിഫിക്കറ്റും നൽകിവരുന്നു. ഈ ഗ്രേസ് മാർക്കുകൾ ലഭിക്കുന്നത് കൂടാതെ ക്യാമ്പുകൾ ചെയ്യുന്നതുവഴി കേഡറ്റുകൾക്ക് ഉള്ളിലെ സർഗാത്മകകഴിവുകൾ, നേതൃത്വ മനോഭാവം തുടങ്ങിയവ വളർത്തുന്നതിന് സഹായിക്കുന്നു.
ഈ ക്യാമ്പുകൾ അറ്റൻഡ് ചെയ്ത കേഡറ്റുകളും നമ്മുടെ ബാച്ചിൽ ഉണ്ടായിരുന്നു. Sgt. Archa Nandha suresh RDC 100 ദിവസത്തെ ക്യാമ്പ് പൂർത്തീകരിച്ചു, ശേഷം 2020 ഡൽഹിയിൽ വച്ച് നടത്തിയ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്തു.അതുപോലെതന്നെ sgt. Niranjen M Manoj& sgt. Anusree sathyan എന്നിവർ TSC IGC ക്യാമ്പ് വരെ പങ്കെടുത്തു, ഇവരെ പോലെ തന്നെ നിരവധി കേഡറ്റുകൾ RDC, TSC ക്യാമ്പുകൾ IBC സെക്ഷൻ വേരെ പങ്കെടുത്തു. എല്ലാവർഷവും നവംബർ മാസത്തെ അവസാനത്തെ ഞായറാഴ്ച എൻ.സി.സി ദിവസം ആചരിക്കുന്നത് കൂടാതെ രാജ്യത്ത് ഔദ്യോഗികമായി നടത്തിവരുന്ന യോഗ ഡേ, സ്വച്ഛഭാരത്, കൂടാതെ ഭാരതത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളും എൻ.സി.സി യുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി സ്കൂളിൽ നടത്തി വരുന്നു.
2019-20 കാലയളവിലെ എൻ.സി.സി യുടെ പ്രവർത്തനങ്ങൾ
- 21 ജൂൺ ഇന്റർനാഷണൽ യോഗ ഡേ
എൻ സി സി യുടെ നേതൃത്വത്തിൽ യോഗ ക്യാമ്പയിൻ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ കെ സി എബ്രഹാം സാർ അധ്യക്ഷ പദവി അലങ്കരിച്ചു. തുടർന്ന് ബറ്റാലിയന്റെ കീഴിലുള്ള പി ഐ സ്റ്റാഫ് ആയ ഹവിൽദാർ ജയകുമാർ സാബ് ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു, ആശംസകൾ അറിയിച്ചു. തുടർന്ന് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായ ഐബി കെ.ജോൺ പരിശീലനം നടത്തി.ഈ ക്യാമ്പയിനിൽ എഴുപതോളം കുട്ടികൾ യോഗ അഭ്യസിച്ചു
- ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
സെൻ.തോമസ് എച്. എസ്. എസ് ഇരുവെള്ളിപ്ര 2019-20 കാലഘട്ടത്തിലെ എല്ലാ കേഡറ്റുകളും പങ്കെടുത്ത അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സ്കൂളിൽ നിന്നും ഒരു റാലിയായി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്ന ബിൻസി ടിച്ചറിന്റെയും നേതൃത്വത്തിൽ തിരുമൂലപുരം യു.പി.എസ് വരെ നടത്തി. അവിടെ ചെന്നതിനു ശേഷം ഒരു പൊതുയോഗം സ്കൂളിന്റെ നേതൃത്വത്തിൽ നടത്തി അതിൽ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും മറ്റും കേഡറ്റുകൾക്കും വിദ്യാർഥികൾക്കും അവബോധം നൽകി
- 2019 ജൂലൈ 26 കാർഗിൽ വിജയ് ദിവസ്
കാർഗിൽ വിജയ് ദിവസിനോടാനുബന്ധിച് വീരമൃത്യു വരിച്ച ജവാന്മാരെ സ്മരിക്കുന്നതിന്റെ ഭാഗമായി എംജിഎം എച്ച്എസ്എസ് കാവുംഭാഗം മുതൽ അമർജവാൻ മെമ്മോറിയൽ കാവുംഭാഗം വരെ റാലി നടത്തുകയും 15(k) ബറ്റാലിയൻ എൻസിസി കമാൻഡിങ് ഓഫീസർ കേണൽ സന്ദീപ് ബവേജ പുഷ്പങ്ങൾ അർപ്പിക്കുകയും ഔദ്യോഗികമായ രാഷ്ട്ര സല്യൂട്ട് നൽകുകയും ചെയ്തു.
- 2019-20 വർഷ പ്രളയ സമയത്തെ കൈത്താങ്ങ്
2019-ൽ നടന്ന പ്രകൃതിക്ഷോഭങ്ങൾ ആയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തുടങ്ങിയവ സ്കൂളിന് കീഴിലുള്ള പ്രദേശങ്ങള്ളിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളിൽ ആരംഭിക്കുകയും അവിടേക്ക് വേണ്ട സഹായങ്ങൾ എല്ലാം തന്നെ എൻ.സി.സി കേഡറ്റുകളുടെ ഭാഗത്തുനിന്ന് നൽകി. കേഡറ്റുകളുടെ ഈ വലിയ മനസ്സിനെ കുറിച്ച് അറിഞ്ഞ കോട്ടയം ഗ്രൂപ്പിന്റെ കമാൻഡറായ ബ്രിഗേഡിയർ സുനിൽകുമാർ സാബ്,15(k)ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സഞ്ജീവ് ബവേജ, പി ഐ സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവർ ക്യാമ്പ് സന്ദർശിക്കുകയും കേഡറ്റുകളെ അഭിനന്ദിക്കുകയും ചെയ്തു
- സ്വച്ഛ് ഭാരത് അഭിയാൻ
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 കേന്ദ്ര സർക്കാരിന്റെ കീഴിൽ നടത്തിവരുന്ന സ്വച്ഛ് ഭാരത് അഭിയാൻ നോട് അനുബന്ധിച്ച് കേഡറ്റുകൾ സ്കൂൾ, സ്കൂളിന്റെ സമീപപ്രദേശങ്ങളും വൃത്തിയാക്കുകയും, വൃത്തിയാക്കി സൂക്ഷിക്കുന്നതിന്റെ ആവശ്യകതയും സമീപവാസികൾക്ക് പകർന്നുനൽകി. റൺ ഫോർ യൂണിറ്റി 31 ഒക്ടോബർ 2019 ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് അറിയപ്പെട്ട സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് റൺ ഫോർ യൂണിറ്റി എന്ന പരിപാടി നടത്തി മാർത്തോമാ കോളേജ് തിരുവല്ലയിൽ വച്ച് 15(k) ബറ്റാലിയൻ എൻസിസി തിരുവല്ല കമാൻഡിങ് ഓഫീസർ ആയ കേണൽ നന്ദകുമാർ സാബ് യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർത്തോമാ കോളേജിൽ നിന്നും സ്കൂൾ വരെ റാലി നടത്തി.
- വിജിലൻസ് & ആന്റികറപ്ഷൻ ഡേ
2019 നവംബർ 1വിജിലൻസ് ഡേയും ആന്റി കറപ്ഷൻ ഡേയും തിരുവല്ല മാർത്തോമാ കോളേജിൽ വച്ച് നടത്തി കേഡറ്റുകൾ എല്ലാം തന്നെ അതിൽ പങ്കെടുത്തു. ശ്രീ രാജേഷ് പി എസ് ആന്റി കറക്ഷൻ ഇൻസ്പെക്ടർ പത്തനംതിട്ടയും നന്ദകുമാർ സാബും യോഗം ഉദ്ഘാടനം ചെയ്തു. എങ്ങനെ അഴിമതി തടയാം എന്നതിനെ കുറിച്ചും അതിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നും രാജേഷ് സാർ ക്ലാസെടുത്തു.
- Nov.14 ശിശുദിനം
2019 നവംബർ 14 15 (k) BN NCC തിരുവല്ല യൂണിറ്റിന്റെ കീഴിലുള്ള എല്ലാ സ്കൂൾ-കോളേജ് കേഡറ്റുകളും, വിദ്യാർഥികളും തിരുവല്ല മുനിസിപ്പാലിറ്റി യുടെ നേതൃത്വത്തിൽ നടന്ന ശിശുദിന യോഗവും, റാലിയും തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ വച്ച് പൊതുയോഗം ആയി ആരംഭിച്ചു ശേഷം കേഡറ്റുകളും വിദ്യാർത്ഥികളും ആ യോഗം ഒരു റാലി ആയി രൂപപ്പെടുത്തി. അതിൽ കോട്ടയം ഗ്രൂപ്പ് കമാൻഡന്റ് ബ്രിഗേഡിയൽ സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു, റാലിയിൽ തിരുവല്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള കേഡറ്റുകളും കുട്ടികളും ധീരദേശാഭിമാനികളുടെ വേഷങ്ങൾ ധരിച്ച് റാലിയിൽ പങ്കെടുത്തു എസ്.സി.എസ് എച്ച്.എസ്.എസ് തിരുവല്ലവരെ റാലി നടത്തി.
- Swachatha pakhwada in the month of December 2019
ഒരു മാസം മുഴുവൻ നീണ്ടു നിന്നിരുന്ന ആചരണം ആയിരുന്നു ഇത്. ഓരോ ആഴ്ചയും ഓരോ പ്രത്യേക പ്രമേയത്തിന് കീഴിലായിരുന്നു ആ ആഴ്ചയിലെ പ്രവർത്തനങ്ങളെല്ലാം. 2/12/2019: Mass awareness rally 3/12/2019 :Webinar by Shaji Mathew sir on the topic “what can I do to clean my city” 4/12/2019 : of historical monuments cleaned the Mar Baselios Gregorios orthodox Syrian Church Thirumoolapuram, Mahatma Gandhi Memorial library Thirumoolapuram 5/12/2019 :Personal hygiene talk by Bincy teacher 7/12/2019 :Jogging by picking plastics, naukad nadak.
കോവിഡിന്റെ സമയത്തെ പ്രവർത്തനങ്ങൾ
സ്കൂളുകളിൽ കോവിഡ് എന്ന മഹാമാരി മൂലം അധ്യായന വർഷം തുടങ്ങാൻ സാധിച്ചില്ലെങ്കിലും കേഡറ്റുകളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ ഒരു മുടക്കവും കൂടാതെ ഓൺലൈനായി നടത്തിവെരുന്നു ഇതിനായി വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റിങ്ങുകളും നടത്തുന്നു. ഈ സാഹചര്യത്തിലും അന്താരാഷ്ട്ര യോഗ ഡേ വളരെ ഭംഗിയായി ഗൂഗിൾ മീറ്റ് വഴി ഒരു വെബ്ബിനാർ ക്ലാസ് നടത്തി. കേണൽ സഞ്ജീവ് ബവേജ യോഗം ഉദ്ഘാടനം ചെയ്തു. യോഗ ഇൻസ്ട്രെക്ടർ ആയ എം ഡി ദിലീപ് സർ യോഗത്തിൽ ആശംസ അറിയിച്ചു. തുടർന്ന് ടി പി ഫിലിപ്പ് സർ യോഗ ക്ലാസിന് നേതൃത്വം വഹിച്ചു. വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ കേഡറ്റുകൾ യോഗ അഭ്യസിച്ചു. കോവിഡിന്റെ ഈ സമയത്ത് നമ്മുടെ ജീവിതത്തിലെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന മാസ്ക്കുകൾ കേഡറ്റുകൾ വീടുകളിൽ തന്നെ നിർമ്മിക്കുകയും സ്കൂളിൽ ഒരു മാസ്ക്ക് നിർമ്മാണശാല ആരംഭിക്കുകയും ചെയ്തു, അതിൽ 5000 മാസ്കുകൾ നിർമ്മിക്കുകയും കോവിഡ് മുലം മാറ്റിവെച്ച SSLC പരീക്ഷകൾ പിന്നീട് നടത്തിയപ്പോൾ അതിൽ പങ്കെടുത്ത കുട്ടികൾക്ക് നിർമിച്ച മാസ്ക് വിതരണം ചെയ്യുകയും ബാക്കിവന്ന മാസ്കുകൾ സമീപവാസികൾക്കും സ്ഥാപനങ്ങൾക്കും നൽകി. തുടർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാം തന്നെ കേഡറ്റുകളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. Work done by NCC cadets on Quarantine days എന്ന പേരിൽ ഒരു വീഡിയോ നിർമിച്ചു, ആ വീഡിയോ കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കലാവാസനകളും മറ്റും ഉണർത്തുന്നതിനും സഹായകരമായി. അവ വീഡിയോയിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഓരോ ആഴ്ച ഓരോ പരിപാടികളായിരുന്നു. അതിലൊന്നാണ് ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ. ആ ക്യാമ്പയിനിൽ കുട്ടികൾ എല്ലാം തന്നെ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ യോഗ ചെയ്ത് അതിന്റെ ഫോട്ടോകൾ അയച്ചു നൽകാവുന്നതാണ്, എല്ലാ കുട്ടികളും അത് നൽകുകയും ചെയ്തു. പിന്നീട് നമ്മൾ വളരെ ആഡംബരമായി ആഘോഷിച്ചു വന്നുകൊണ്ടിരുന്ന ഓണാഘോഷ പരിപാടി പോലും ഓൺലൈനായി നടത്തി കൂടാതെ പാട്ട്, ഡാൻസ്, പ്രസംഗം ഉൾപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചു. അങ്ങനെ ഏതു തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായാലും ആ പ്രതിസന്ധികളെ എല്ലാം അതിന്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ തരണം ചെയ്തു കൊണ്ട് എൻ സി സി കേഡറ്റുകൾ അവരുടെ സ്കൂളിനോടുള്ള ചുമതലയും മറ്റും വളരെ ഭംഗിയായി തന്നെ ചെയ്തുവരുന്നു.