സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1922 ൽ ഇത് ഒരു മിഡിൽസ്ക്കൂളായി ഉയർന്നു.1931 ൽ ഒരു ഹൈസ്ക്കൂൾ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,827 വിദ്യാർത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയർന്നിരിക്കുന്നു.ദൂര സ്ഥലങ്ങളിൽനിന്നു വരുന്ന വിദ്യാർത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോർഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു.രാവിലെ 9.30 മുതൽ 3.30 വരെയാണ് സ്ക്കൂൾ പ്രവർത്തന സമയം.എസ്.എസ്.എൽ.സി കുട്ടികൾക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകൾ നടക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവൽ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നു.സ്പോർട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക എന്ന നിലയിൽ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകൾ നല്കിയ റവ.മദർ പൗളിന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും ഈ സ്ക്കൂളില്ഇന്റർ സ്ക്കൂൾ ഗേള്സ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു.'