ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന/

14:31, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43074 (സംവാദം | സംഭാവനകൾ) ('പ്ളാവ്, പുളി,വാക,വെറ്റിലക്കൊടി എന്നിവയ്ക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്ളാവ്, പുളി,വാക,വെറ്റിലക്കൊടി എന്നിവയ്ക്കു പുറമെ നെൽക്കൃഷിയുമുണ്ടായിരുന്നു.ഈ സ്കുളിനോടു ചേർന്ന് കാഞ്ചീപുരം മാടൻ കോവിൽ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനായി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ദാനം ചെയ്തതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം.1963 ജൂൺ മുതൽ 1972 ഏപ്രിൽ മാസം വരെ നിസ്വാർത്ഥ സേവനം നടത്തിയ ശ്രീമതി നളിനി ശ്രീനിവാസന്റെ ഭരണകാലം സ്കൂളിന്റെ സുവർണകാലഘട്ടമാണ്. ബോയ്സ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കുമാരൻ നായരും ആദ്യത്തെ വിദ്യാർത്ഥി ടി. വിജയനുമായിരുന്നു.കുട്ടികളുടെ ബാഹുല്യം നിമിത്തം സ്കൂളിനെ ഡിപ്പാർട്ട്മെന്റ് ജി.ഒ നമ്പർ 120/74 ജി.ഇ.ഡി തീയതി 27/06/74 പ്രകാരം ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് 1/11/74 മുതൽ രണ്ട് പ്രഥമ അദ്ധ്യാപകരുടെ കീഴിലാക്കി.