ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 882101 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു പാട്ടു ക്ലാസ്സായി ആരംഭിച്ച സ്ക്കൂളിൽ ക്രമേണ ഭാഷയും ഗണിതവും പകർന്നു നൽകാൻ തുടങ്ങി. ആ കാലഘട്ടത്തിൽ കേവലം സവർണ്ണ വിഭാഗത്തില്പ്പെട്ട കുട്ടികളാണ് സ്ക്കൂളിൽ ചേർന്നിരുന്നത്. ക്രമേണ എല്ലാ വിഭാഗത്തില്പ്പെട്ട കുട്ടികൾക്കും പ്രവേശനം തുടങ്ങി. ആദ്യകാലത്ത് ഓലക്കുടയും തോർത്തുമുണ്ടുമായി വന്നിരുന്ന കുട്ടികളും ഒരു രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുമുണ്ടായിരുന്നു. ഒരു ക്ലാസും കുറച്ചു കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളിൽ ആദ്യകാലത്ത് ചർക്കക്ലാസും നെയ്ത്തും കൂടി പരിശീലിപ്പിച്ചിരുന്നു. തുടർന്ന് തുന്നൽ, ഡ്രോയിംഗ്,പാട്ട്,ഡ്രിൽ തുടങ്ങിയ ഇതര വിഷയങ്ങളും പരിശീലിപ്പിച്ചിരുന്നു. അന്ന് പൊയലൂർ,വാടനാംകുറുശ്ശി,പരുത്തിപ്ര,കണയം,ഓങ്ങല്ലൂർ,കാരക്കാട്,കുളപ്പുള്ളി, എന്നിവിദങ്ങളിൽ നിന്നുവരുന്ന അനേകം കുട്ടികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ വിദ്യാലയം.അഞ്ചാംക്ലാസുവരെ ഉണ്ടായിരുന്ന വിദ്യാലയം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത് എട്ടാംതരം വരെയാക്കി ഉയർത്തി പിന്നിട് ഗവണ്മെന്റ് ഏറ്റെടുത്തു ഗവ.എൽ.പി.സ്കൂൾ വാടാനാംകുറുശ്ശി,ഗവ.ഹൈസ്ക്കൂൾ വാടാനാംകുറുശ്ശി എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഇന്ന് ജി.എൽ.പി.എസ്,ജി.എച്ച്.എസ്,ജി.എച്ച്.എസ് എസ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളായി ഒരേ അങ്കണത്തിൽ പ്രവർത്തിച്ചുവരുന്നു.