നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.

സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായും വളരെയധികം പിന്നോക്കം നിൽക്കുന്ന പ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കി കരിയാടിന്റെ അധികാരിയായിരുന്ന ശ്രീ.കുഞ്ഞുണ്ണി നമ്പ്യാർ 1924 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ധേഹത്തിന്റെ ഭാര്യ ഭാഗീരഥിയമ്മയായിരുന്നു.

1996 ൽ അവരുടെ മരണശേഷം മകൻ വിജയകുമാരൻ നമ്പ്യാർ സ്കൂൾ മാനേജരായി പ്രവർത്തിച്ചു.

വിദ്യാലയ ഉന്നമനത്തിനായി മാനേജർ 2009 മുതൽ വിദ്യാലയം പള്ളികമ്മിറ്റിക്ക് കൈമാറുകയുണ്ടായി. ഏവരുടേയും ശ്രമഫലമായി ഇന്ന് മികച്ചനിലവാരത്തിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.