പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

15 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. 200 മീററർ ട്രാക്ക് ചുറ്റി വരയ്ക്കാവുന്ന അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

100 പേർക്ക്ഇരിക്കാവുന്ന, എല്ലാ സൗകര്യത്തോടുംകൂടിയ മൾട്ടിമീ‍ഡിയറൂം മറ്റൊരു പ്രത്യേകതയാണ്.

ശാന്തമായ അന്തരീക്ഷത്തിൽ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, പച്ചിലമരങ്ങൾ കുളിർമ്മയേകുന്ന ഓപ്പൺക്ലാസ്സും, മഹാത്മജിയുടേയും ശ്രീബുദ്ധന്റേയും ശില്പസാന്നിദ്ധ്യമുള്ള ബോധിഗ്രൗണ്ടും സ്ക്കൂളിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

Upper Groundൽ പണിപൂർത്തിയായിവരുന്ന Open Air Stage ഏതു പരിപാടിയും നടത്താവുന്ന വിധം രൂപകല്പന ചെയ്താണ് ഒരുക്കിയിരിക്കുന്നത്.