സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഉഴുവ ഗവൺമെന്റ്‌ യു.പി.സ്കൂൾ

പട്ടണക്കാട്‌ പഞ്ചായത്തിലെ 8-ാ൦ വാർഡിൽ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥീതി ചെയ്യുന്നു. മറ്റ്‌ എല്ലായിടത്തും എന്ന പോലെ ഈ വിദ്യാലയവും കുടിപ്പള്ളിക്കൂടങ്ങൾ ആയിരുന്നു. ആശാന്മാർ അധ്യാപകരും, പനയോല പാഠപുസ്തകങ്ങളും, നാരായം പെൻസിലുമായിരുന്നു അക്കാലത്ത്‌. ശതാബ്ദി പിന്നിട്ട ഈ സ്കൂളിന്‌ സ്ഥലം നൽകിയത്‌ എടവനാട്‌ ശ്രീ. ബാലകൃഷ്ണമേനോനാണ്‌. അന്ന്‌ ലോവർ പ്രൈമറി സ്കൂളായിട്ടാണ്‌ തുടങ്ങിയത്‌. 1916ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്‌ യൂ.പി.സ്കൂളായി ഉയർത്തുന്നതിന്‌ നേതൃത്വം നൽകിയത്‌ എടവനാട്‌ തോപ്പിൽ അഡ്വ.എസ്. ‌പത്മനാഭമേനോനാണ്‌. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പൂലർത്തി വരുന്ന ഈ വിദ്യാലയത്തിൽ പ്രഗത്ഭരായ നിരവധി അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ സംഭാവനകളാണ്‌.