കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ഏഴാം തവണ 100% വിജയം
കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 140 ഫുൾ എ+
എസ് എസ് എൽ സി പരീക്ഷഫലത്തിൽ സംസ്ഥാന തലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ നാലാം സ്ഥാനം
എസ് എസ് എൽ സി പരീക്ഷഫലത്തിൽ തൃശ്ശൂർ ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം
ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം സ്ഥാനം
സർഗ്ഗോത്സവം യു.പി വിഭാഗം കാവ്യാലാപനം ഒന്നാം സ്ഥാനം
കൊടുങ്ങല്ലൂർ - പൊയ്യ ലൈബ്രറി കൗൺസിൽ നേതൃസമിതി സംഘടിപ്പിച്ച യു.പി വിഭാഗം കാവ്യാലാപനം മത്സരത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത മീനാക്ഷീ കൃഷ്ണന് ഒന്നാം സ്ഥാനം
സർഗ്ഗോത്സവം എച്ച് എസ് വിഭാഗം കവിതാലാപന, സിനിമാഗാനാലാപന മത്സരങ്ങളിൽ ഒന്നാം സ്ഥാനം
കൊടുങ്ങല്ലൂർ - പൊയ്യ ലൈബ്രറി കൗൺസിൽ നേതൃസമിതി സംഘടിപ്പിച്ച കവിതാലാപന, സിനിമാഗാനാലാപന മത്സരങ്ങളിൽ സ്കൂളിൽ നിന്നും പങ്കെടുത്ത ഉമാമഹേശ്വരിക്ക് ഒന്നാം സ്ഥാനം
മെഡി ഐക്യു ക്വിസ് മത്സരം - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം
കുട്ടികളിൽ ശാസ്ത്രീയ ആരോഗ്യ അവബോധം വളർത്തുക,അശാസ്ത്രീയ പ്രചരണങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തരാക്കുക എന്ന് ഉദ്ദേശത്തോടുകൂടി കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഡി ഐക്യു ക്വിസ് മത്സരത്തിൽ സ്കൂൾ ടീമിന് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം.
ഫെഡറൽ ബാങ്കിന്റെ ചിത്രരചനാ മത്സരം :ഒന്നാം സ്ഥാനം
കൊടുങ്ങല്ലൂർ ഫെഡറൽ ബാങ്കിന്റെ വാര്ഷികാഘോഷത്തോടനുബന്ധിച്ചു നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. മത്സരത്തിൽ 8F ലെ സുഹാന തസ്‍നിം ഒന്നാം സ്ഥാനവും 9Aയിലെ സാനിയ സതീഷ് രണ്ടാം സ്ഥാനവും 8D യിലെ സ്വാതി സതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വാർഷിക ദിനത്തിൽ ബാങ്കിൽ വച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇത്തരം മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിക്കാനുള്ള ഒരു അവസരമായിരുന്നു ഫെഡറൽ ബാങ്കിന്റെ വാര്ഷികാഘോഷത്തോടനുബന്ധിച്ചു നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം. കോവിഡ് പ്രതിസന്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രരചനാമത്സരത്തിന് വിഷയം നൽകിയത്. കുട്ടികൾ വളരെ നന്നായി മത്സരത്തിൽ പങ്കെടുത്തു. വാർഷിക ദിനത്തിൽ ബാങ്കിൽ വച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ശാസ്ത്ര ക്വിസ് :ഒന്നാം സ്ഥാനം
സമഗ്ര ശിക്ഷ കേരളം രാഷട്രീയ ആവിഷ്കാർ അഭിയാൻ്റെ ഭാഗമായി ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൻ്റെ കൊടുങ്ങല്ലൂർ ബി.ആർ.സി.തല മത്സരം കൊടുങ്ങല്ലൂർ ബി.ആർ.സിയിൽ വച്ച് സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി നടന്ന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ 10 ജി ക്ലാസിൽ പഠിക്കുന്ന സാക്കിയ എം ജെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുാം. കൊടുങ്ങല്ലൂർ ബി.ആർ.സി തലത്തിൽ നടന്ന ക്വിസ് മത്സര വിജയികൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ നജ്മൽ ഷക്കീർ സമ്മാനദാനം നിർവഹിച്ചു.
പോസ്റ്റ് കാർഡ് രചന മത്സരം
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി Indian പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടത്തുന്ന പോസ്റ്റ് കാർഡ് രചന മത്സരം നമ്മുടെ വിദ്യാലയത്തിൽ നടന്നു. Unsung Heroes of Freedom struggle, My vision for India in 2047 എന്നീ വിഷയങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടന്നത്. 5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും എന്നാൽ മുഖ്യധാരയിൽ എത്താത്തവരുമായ നേതാക്കൾ, ജനങ്ങൾ എന്നിവരെപ്പറ്റിയും 2047ലെ ഇന്ത്യയെകുറിച്ചുള്ള കാഴ്ചപ്പാടിനെപ്പറ്റിയും കുട്ടികൾ പോസ്റ്റ് കാർഡിൽ എഴുതി.
നാഷണൽ റോൾ പ്ലേ: ജില്ലാ തലം- ഒന്നാം സ്ഥാനം
NCERT യുടെ നാഷണൽ പോപ്പുലേഷൻ എജ്യൂക്കേഷണൽ പ്രോജക്ടിന്റെ ഭാഗമായി നടത്തി വരുന്ന റോൾ പ്ലേ മൽസരത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 11 വിദ്യാലയങ്ങളെ പിൻതള്ളി നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കാൻ നമ്മുടെ ടീം തിരഞ്ഞെടുക്കപ്പെട്ടു. 9ാം ക്ലാസ് വിദ്യാർത്ഥികളായ ഹയ ഫാത്തിമ, ഫിദ ഫാത്തിമ, ജസീന PS, പാർവതി VS, അനശ്വര TR എന്നിവരാണ് റോൾ പ്ലേയിൽ പങ്കെടുത്തത് .ഈ കുട്ടികളേയും ഇതിനായി പ്രവർത്തിച്ച എല്ലാ ഇംഗ്ലീഷ് അദ്ധ്യാപകരേയും പ്രത്യേകിച്ച് സാജിത ടീച്ചറേയും പ്രധാന അദ്ധ്യാപിക ലത ടീച്ചർ അഭിനന്ദിച്ചു.
പാട്ടും വരയും മത്സരം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കൽ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പാട്ടും വരയും മത്സരം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസവകുപ്പും മുസരിസ് പൈതൃക പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലത്തിൽ നിന്നും 9 സി യിലെ ജസീന പി എസ്, 10 ഡി യിലെ ലക്ഷ്മി സി എൽ എന്നിവർ പങ്കെടുത്തു. മുസരിസ് ആംഫി തിയറ്ററിൽ വച്ച് നടന്ന സംസ്കാരിക സമ്മേളനത്തിൽ കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.