.കൂടുതൽ അറിയാൻ ജി.എച്ച്.എസ്സ്.പുതുവേലി/ചരിത്രം
ദൃശ്യരൂപം
ഉഴവൂർ ബ്ലോക്കിലെ ഒരു ചെറിയ വില്ലേജായ വെളിയന്നൂരിലെ ശാന്തസുന്ദരമായ
ഗ്രാമപ്രദേശമാണ് പുതുവേലി.കൊച്ചു-കൊച്ചു പാടങ്ങളും റബർമരങ്ങളും തെങ്ങുകളും കൊണ്ട് നിറഞ്ഞ പ്രദേശം.
ചെറിയചെറിയ മലകളും തോടുകളും കൊണ്ട് സമ്പന്നമാണ് പുതുവേലി.
വിദ്യാഭ്യാസ വളർച്ചയിൽ ഈ ഗ്രാമം .മററ് ഗ്രാമങ്ങളെക്കാൾ വളരെ മുമ്പിലായിരുന്നു. മംഗലാപുരം,പാളയംകോട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി ഇംഗ്ലീഷ്
വിദ്യാഭ്യാസം നേടിയ മഹത് വ്യക്തികൾ മുമ്പ് ഉണ്ടായിരുന്നു എന്നത് ഗ്രാമത്തിന്റെ അഭിമാനമാണ്.
തുടർച്ചയായി sslcപരീക്ഷയിൽ 100% വിജയം കൈവരിച്ച വെളിയന്നൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്ഥാപനം.
1915-ൽ സ്ഥാപിതമായ ഈ സ്ക്കുളിന് ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്.എത്രയെത്ര തലമുറകൾ കളിച്ചും രസിച്ചും
പഠിച്ചും പടിയിറങ്ങിയ പഠിപ്പുരയാണിത്.