സെന്റ്. എഫ്രേംസ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുകഎന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുള്ളത്. കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തിൽ ഈ അധ്യയന വർഷത്തിലെവിദ്യാരംഗം കലാസാഹിത്യവേദി പ്രവർ ത്തനങ്ങൾ ഓൺലൈനിൽ നടത്തിവരുന്നു." കലാസാഹിത്യ വേദി - വിദ്യാരംഗം" എന്ന തലക്കെട്ടിൽ സ്കൂളിലെ വിവിധ ക്ലാസുകളിൽ നിന്നും 60 കുട്ടികളും ഭാഷാധ്യാപകരും ഹെഡ് മാസ്റ്ററും ചേർന്നുള്ള ഒരു Wats App Groupരൂപീകരിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റാഫ് മീറ്റിംഗിൽ എടുത്ത തീരുമാനമനുസരിച്ച് മലയാളം അധ്യാപിക സി.മോനിക്കാമ്മ തോമസിനെ കൺവീനറായുംതെരഞ്ഞെടുത്തു.വിദ്യാലയപ്രവർത്തനാരംഭത്തിൽ തന്നെ വായനാ ദിനാചരണവും വായനാവാരവും നടത്തി.വായനാ മത്സരം നടത്തി നല്ല വായനക്കാരെ തെരഞ്ഞെടുക്കുക,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രബന്ധ മത്സരം, പ്രഭാഷണങ്ങൾ എന്നിവ നടത്തുവാനും തീരുമാനിച്ചു.കൂടാതെ ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുവാനുമുള്ള പരിശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തേതിന്റെ ആവശ്യകതയും ഹെഡ് മാസ്റ്റർ അറിയിച്ചു.ബഹുമാനപ്പെട്ട പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ ക്വിസ് ക്ലബും ഭംഗിയായി നടന്നു വരുന്നു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന ദേശഭക്തിഗാനത്തിൽ രണ്ടാ സ്ഥാനം ഏയ്ഞ്ചൽ സാബു , കെസിയ പ്രകാശ്, ആവണി സന്തോഷ്, കാവ്യബിനു, ആഗ്നസ് ജോസഫ് , ആൻ മരിയ പീറ്റർ ,സേതുലക്ഷ്മി എന്നിവർ രണ്ടാം സ്ഥാനം നേടി.സഹകരണ സംഘ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ജില്ലാ തല ഉപന്യാസരചനയിൽ രണ്ടാം സ്ഥാനം ഏയ്ഞ്ചൽ സാബു നേടി. ഉപജില്ലയിൽ വച്ച് നടന്ന വിദ്യാരംഗം കലാസാഹിത്യവേദി ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം അനൂപ് കെ മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം ആവണി സന്തോഷും നേടി.